വ​ർ​ണോത്സ​വം പുസ്തകമേള ഉദ്ഘാടനം ചെയ്തു
Friday, January 27, 2023 11:59 PM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര ഭ​ഗ​വ​തി​പു​രം ക​ട​മ്പ​നാ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളിൽ വ​ർ​ണോ​ത്സ​വം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക​മേ​ള പ്ര​മു​ഖ ക​ഥാ​കൃ​ത്തും അ​ധ്യാപി​ക​യു​മാ​യ സി​ജാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ളി​ൽ അധ്യാ​പ​ക​രും പിടിഎ ഭാ​ര​വാ​ഹി​ക​ളും കൃ​ഷി​ചെ​യ്തു വി​ള​വെ​ടു​ത്ത ചേ​മ്പ്, കാ​ച്ചി​ൽ, ന​ന​കി​ഴ​ങ്ങ്, കൂ​വ തുടങ്ങിയ വി​ഷ​ര​ഹി​ത കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ന്നു.
വി​പ​ണി​ക​ളി​ൽനി​ന്നു വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യ്ക്കാ​ണു കാ​ർ​ഷി​ക വി​ള​ക​ൾ വി​ല്പന ന​ട​ത്തി​യ​ത്. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ്ര​ധാനാധ്യാ​പ​ക​ൻ ടി.​എ​സ്.​അ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു.​ വാ​ർ​ഡ് മെ​മ്പ​ർ അ​ജി​ത്കു​മാ​ർ, സ്കൂ​ൾ വി​ക​സ​ന സ​മി​തി​യം​ഗം സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.