കൃഷിദർശൻ പദ്ധതി ഉദ്ഘാടനം ചെയ്തു
1261942
Tuesday, January 24, 2023 11:49 PM IST
നെടുമങ്ങാട് : കാർഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിൽ നിന്നും മാറി കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രത്തിനാണ് കൃഷിവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പി.പ്രസാദ് .
വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ചേർന്ന് സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരെയും കൃഷിയിടങ്ങളെയും സന്ദർശിച്ച് അവലോകനം നടത്തുന്ന കൃഷിദർശൻ പരിപാടിയുടെ നെടുമങ്ങാട് ബ്ലോക്കിലെ ആദ്യദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മന്ത്രി ജി.ആർ.അനിൽ അധ്യക്ഷതവഹിച്ചു.ചടങ്ങിൽ കൃഷി സെക്രെട്ടറി ബി. അശോക്, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സുബ്രഹ്മണ്യം, കൃഷി അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ, കൃഷി അഡിഷണൽ ഡയറക്ടർമാർ, കൃഷി കാർഷിക അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.