നെടുമങ്ങാട് : തിരുവനന്തപുരം ജില്ലാ മാർക്കറ്റിംഗ് സഹകരണസൊസൈറ്റിയുടെ സുവർണജൂബിലി ആഘോഷം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എൻ.ജയമോഹനൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കർഷക സെമിനാർ ഇ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വിതുര ശശി , ആനാട്ജയൻ ,ആർ.ജയദേവൻ, ബാജി, തേക്കട അനിൽ കുമാർ , എസ്. അരുൺ കുമാർ, , പാട്ടത്തിൻ ഷെരീഫ്, ആനാട് ശശി, ആനാട് ഗോപകുമാർ, പേരയം സുരേഷ്, ഉഴമലയ്ക്കൽ ബാബു എന്നിവർ പ്രസംഗിച്ചു.
ജലവിതരണം മുടങ്ങും
തിരുവനന്തപുരം: ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾക്കിടെ പൂന്തി റോഡിൽ കേരള വാട്ടർ അഥോറിറ്റിയുടെ 700 എംഎം ഡിഐ പൈപ്പിൽ കേടുപാടുകൾ ഉണ്ടായതിനാൽ തേക്കുമൂട്, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, അണമുഖം, പൂന്തി റോഡ്, വെണ്പ്പാലവട്ടം, ആനയറ, കരിക്കകം, വേളി, വെട്ടുകാട്, ശംഖുമുഖം പ്രദേശങ്ങളിൽ ഇന്നലെ രാത്രി ഒന്പതു മുതൽ നാളെ പുലർച്ചെ ആറുവരെ ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.