ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഗ്രേഡ് ലഭിച്ചിട്ടില്ല. ശന്പളം പുതുക്കി നിശ്ചയിച്ചതിനുശേഷം ഹയർ ഗ്രേഡിന് അപേക്ഷ സമർപ്പിച്ചാൽ പോരേ. അതോ ഹയർഗ്രേഡ് വാങ്ങിയശേഷം മാത്രമേ ശന്പളം പരിഷ്കരിക്കാൻ സാധിക്കുകയുള്ളോ?
ലീന മാത്യു, ചങ്ങനാശേരി
01-07-2019 മുതലുള്ള ശന്പളം പുതുക്കി നിശ്ചയിച്ചശേഷം ഹയർഗ്രേഡ് ലഭിക്കാനുള്ള അപേക്ഷ സമർപ്പിച്ചാൽ മതി. ഏതു രീതിയിലും ശന്പളം പുതുക്കി നിശ്ചയിക്കാം. ഹയർഗ്രേഡ് നിലവിലുള്ള സ്കെയിലിൽ ലഭിക്കാനുള്ള അപേക്ഷ സമർപ്പിച്ചാൽ ശന്പളം പരിഷ്കരിക്കാൻ കാലതാമസം നേരിടുന്നതാണ്. ഏതു രീതിയും താങ്കൾക്കു സ്വീകരിക്കാവുന്നതാണ്.