സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകൾ ജയിക്കാത്തതുകൊണ്ട് ഇതുവരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ടില്ല. ഒരു ഇൻക്രിമെന്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത ജീവനക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ സാധിക്കുമെന്ന് അറിയുന്നു. ഇതു ശരിയാണോ?
രാജീവ്, തൊടുപുഴ
സർവീസിൽ പ്രവേശിച്ച് നിശ്ചിതസമയത്തിനുള്ളിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യേണ്ടതാണ്. സാധാരണ പ്രൊബേഷൻ കാലം രണ്ടു വർഷമാണ്. അതായത് മൂന്നുവർഷത്തെ തുടർച്ചയായ സർവീസിൽ രണ്ടു വർഷത്തെ പ്രൊബേഷൻ പൂർത്തീകരിച്ചിരിക്കണം. അഞ്ചുവർഷത്തിനുള്ളിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്തില്ലെങ്കിൽ, സർക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം പ്രൊബേഷൻ കാലാവധി നീട്ടിക്കിട്ടുന്നതാണ്. പ്രൊബേഷൻ ഡിക്ലയർ ചെയ്യാത്ത ജീവനക്കാരെ പിരിച്ചുവിടാനുള്ള വകുപ്പുണ്ട്. എന്നാൽ സാധാരണ രീതിയിൽ പിരിച്ചുവിടാറില്ല. അതുപോലെ 50 വയസ് പൂർത്തിയായാൽ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകൾ ജയിക്കുന്നതിൽ നിന്ന് ഒഴിവ് നൽകിയിട്ടുണ്ട്.