2020- 21 സാന്പത്തികവർഷത്തിൽ ആദായനികുതി കണക്കാക്കുന്നതിൽ ചില വ്യത്യാസങ്ങളുണ്ടല്ലോ. 2020 ഏപ്രിൽ മുതലുള്ള വരുമാനമാണല്ലോ ഇതിനുവേണ്ടി കണക്കാക്കുന്നത്. ജീവനക്കാർക്കു പഴയ രീതിയിലുള്ള നികുതി സന്പ്രദായമാണോ അതോ പുതിയ രീതിയിലുള്ള നികുതി സന്പ്രദായമാണോ കൂടുതൽ പ്രയോജനം. സാധാരണയുള്ള ഇടത്തരം ജീവനക്കാരിയായ എനിക്ക് ഇതിൽ എതാണു ഗുണകരമെന്ന് എങ്ങനെ മനസിലാക്കാം?
റാണി, കൊല്ലം
ഇളവുകൾ ഒന്നും ഇല്ലാതെ നികുതി കണക്കാക്കുന്നതാണു പുതിയ രീതി. എന്നാൽ നികുതി നിരക്കുകൾ കുറവായിരിക്കും. ആദായനികുതി നിയമം അനുശാസിക്കുന്ന എല്ലാ കിഴിവുകളും പ്രയോജനപ്പെടുത്താൻ കുറഞ്ഞ വരുമാനമുള്ളവർ പഴയ രീതിതന്നെ തുടരുന്നതാണു കൂടുതൽ പ്രയോജനപ്രദം. എന്നാൽ, കാര്യമായ കിഴിവുകളും ഇളവുകളും ഇല്ലാത്തവർക്കു പുതിയ രീതിയാണു കൂടുതൽ ഉചിതം.