സർവീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 300രൂപയിൽനിന്ന് 500രൂപആയി 01/04/2021 മുതൽ വർധിപ്പിച്ചിട്ടുണ്ട്. പാർട്ട് ടൈം പെൻഷൻകാരുടെയും പാർട്ട് ടൈം ഫാമിലി പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 150 രൂപയിൽ നിന്ന് 300 രൂപയായി 01/04/2021 മുതൽ വർധിപ്പിച്ച് ഉത്തരവായിട്ടുണ്ട്.
പെൻഷൻ കുടിശിക
01/04/2019 മുതൽ 31/03/2021 വരെയുള്ള പെൻഷൻകാർക്ക് ലഭിക്കാനുള്ള കുടിശിക നാലു തുല്യഗഡുക്കളായി 2021 ഏപ്രിൽ, മേയ്, ഓഗസ്റ്റ്, നവംബർ എന്നീ മാസങ്ങളിൽ (25 %) 2021 ഡിസംബർ മാസത്തിനു മുൻപായി വിതരണം ചെയ്യുന്നതാണ്.
സ്പെഷൽ കെയർ അലവൻസ്
01.04.2021ൽ 80 വയസ് പൂർത്തിയായ എല്ലാ പെൻഷൻകാർക്കും (സർവീസ് പെൻഷൻ ഫാമിലി പെൻഷൻ, പാർട്ട് ടൈം പെൻഷൻ/ ഫാമിലി പെൻഷൻ എക്സ് ഗ്രേഷ്യാ പെൻഷൻ/ ഫാമിലി പെൻഷൻ) 1000 രൂപ വീതം സ്പെഷൽ കെയർ അലവൻസായി നൽകുവാൻ ഉത്തരവായിട്ടുണ്ട്.