01 -04 -2019മുതൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലായി ജോലിചെയ്തു വരുന്നു. എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്ന എനിക്ക് മേൽ ഓഫീസുകളിൽ പോകുന്നതിനു യാത്രപ്പടിക്ക് അർഹതയുണ്ടോ? അത് ഏതു റേറ്റിലാണു കണക്കാക്കുന്നത്. അതുപോലെ എനിക്ക് ഏണ്‍ഡ് ലീവ് ലഭിക്കാനുള്ള അർഹതയുണ്ടോ?
സാംസണ്, തിരുവല്ല
സർക്കാരുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യേണ്ടിവരുന്പോൾ കെഎസ്ആർ പാർട്ട് 2 പ്രകാരമുള്ള യാത്രപ്പടിക്ക് അർഹതയുണ്ട്. ശന്പളസ്കെയിലുകളുടെയും ബേസിക് പേയുടെയും അടിസ്ഥാനത്തിലാണ് ഏതു ഗ്രേഡിലുള്ള ജീവനക്കാരനാണെന്ന് കണക്കാക്കുന്നത്. അതിൻപ്രകാരമുള്ള യാത്രപ്പടിക്ക് അർഹതയുണ്ട്. താങ്കൾക്കു പ്രിൻസിപ്പൽ ആയി ചാർജെടുത്ത തീയതി മുതൽ ഏണ്‍ഡ് ലീവിനുള്ള അർഹതയുണ്ട്.