എയ്ഡഡ് സ്കൂളിൽനിന്ന് 1997 ഏപ്രിലിൽ എച്ച് എസ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വർഷം സർവീസ് ഉണ്ടായിരുന്നെങ്കിലും 28 വർഷമേ പെൻഷനുള്ള യോഗ്യതാ കാലമായി കണക്കാക്കിയുള്ളൂ. രണ്ടു വർഷ സർവീസ് ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു ഒഴിവാ ക്കുകയുണ്ടായി. എന്നാൽ, ഈ രണ്ടുവർഷംകൂടി കണക്കാക്കിയാണ് എനിക്കു ഹയർഗ്രേഡ് നൽകിയിരുന്നത്. അന്നൊന്നും തടസങ്ങൾ ഉന്നയിച്ചിരുന്നില്ല. സാംഗ്ഷനിംഗ് അതോറിറ്റിയുടെ എന്തോ സംശയങ്ങളാണ് ഇതിനു കാരണമായത്. ഈ പ്രശ്നം ഇപ്പോൾ പരിഹരിക്കാൻ സാധിക്കുമോ?
രാജ്മോഹൻ, കൊല്ലം
സാങ്കേതികമായ തടസങ്ങളാണെങ്കിൽ പരിഹരിക്കപ്പെടാവുന്നതാണ്. സാധാരണ പെൻഷൻ പാസാക്കുന്പോൾ ഇതുപോലെയുള്ള എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടാറുണ്ട്. അപ്പോയിന്റിംഗ് അതോറിറ്റിയും കൺ ട്രോളിംഗ് അതോറിറ്റിയും എച്ച്എസ്എ ആയതിനാ ൽ ഡിഇഒയും ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടില്ലെങ്കിൽ തർക്കത്തിനു കാരണമില്ലാത്തതാണ്. എന്തായാലും പിപിഒ നന്പർ സഹിതം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ വിശദമായ വിവരങ്ങൾ സഹിതം കൈവശമുള്ള രേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് അപേക്ഷ സമർപ്പിക്കുക. 10 -08 -2018 നു മുന്പ് സർവീസിൽനിന്നു വിരമിച്ചയാളുടെ പ്രശ്നമായതുകൊണ്ട് പരിഹരിക്കപ്പെടേണ്ടതാണ്.