പൊതുമരാമത്ത് വകുപ്പിൽ ഓവർസിയറാണ്. 2020 ജനുവരി മാസം മുതൽ സസ്പെൻഷനിലാണ്. അതിനാൽ ഉപജീവനപ്പടി മാത്രമേ ലഭിക്കുന്നുള്ളൂ. എനിക്ക് 18 വർഷം സർവീസുണ്ട്. ഇനി ഒൻപതു വർഷം കൂടി സർവീസ് ഉണ്ട്. എനിക്ക് ജിപിഎഫിൽനിന്ന് താത്കാലിക ലോൺ എടുക്കുവാൻ സാധിക്കുമോ? നിലവിൽ ജിപിഎഫ് ലോൺ ഒന്നുംതന്നെയില്ല. ജിപിഎഫിൽ ഫണ്ട്/ക്രെഡിറ്റ് ഉണ്ട്. എനിക്ക് 50,000രൂപ ഉടൻ ആവശ്യമുണ്ട്. സസ്പെൻഷനിൽ ആയതുകൊണ്ട് ജിപിഎഫ് ലോൺ അനുവദിക്കുന്നതിനു തടസമുണ്ടോ?
ഗിരീഷ് കുമാർ, തിരുവല്ല
സസ്പെൻഷനിൽ ആയതുകൊണ്ട് നിലവിൽ റിക്കവറികൾ കുറവായിരിക്കുമല്ലോ. ജിപി എഫിന്റെ ക്രെഡിറ്റിൽ ആവശ്യത്തിനു തുക ഉണ്ടെങ്കിൽ താത് കാലിക ലോൺ അനുവദിക്കുന്നതിന് തടസമില്ല. ലോൺ അനുവദിക്കുന്ന ഓഫീസർക്ക് ഇഷ്ടാനുസരണം ഇത് അനുവദിക്കാവുന്നതാണ്. ലോണിന്റെ തിരിച്ചടവിനുള്ള ഇൻസ്റ്റാൾമെന്റ് സസ്പെൻഷൻ കാലം കഴിഞ്ഞ് തിരികെ പിടിച്ചാൽ മതി. അല്ലെങ്കിൽ ജീവനക്കാരൻ ആവശ്യപ്പെട്ടാൽ മാത്രമേ റിക്കവറി നടത്തുകയുള്ളൂ.