അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ്ക്ക് അടുത്തകാലത്ത് ഒരു അപകടം പറ്റി. ഇനി ജോലി ചെയ്യുവാൻ സാധിക്കില്ല. ഇപ്പോൾ 65 വയസുണ്ട്. അമ്മയ്ക്ക് വോളണ്ടറി റിട്ടയർമെന്റ് എടുക്കാൻ സാധിക്കുമോ? പാർട്ട്ടൈം സ്വീപ്പർമാർക്ക് വോളണ്ടറി റിട്ടയർമെന്റ് ലഭിക്കുമോ? അതോ സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് ലഭിക്കേണ്ട ആവശ്യം ഉണ്ടോ? ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്?
ജയന്, കൊല്ലം
താങ്കളുടെ അമ്മയ്ക്ക് വോളണ്ടറി റിട്ടയർമെന്റ് ലഭിക്കാനുള്ള അപേക്ഷ ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപന മേധാവിക്ക് നൽകുക. ജോലി ചെയ്യാൻ സാധിക്കാത്ത വിധം ശാരീരിക പ്രശ്നം ഉണ്ടെന്ന് തെളിയിക്കുന്ന അസിസ്റ്റന്റ് സർജനിൽ കുറയാതെയുള്ള ഡോക്ടറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. വോളണ്ടറി റിട്ടയർമെന്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്ന് ലഭിക്കുന്നതാണ്.
അതിനു ശേഷം പെൻഷനുള്ള അപേക്ഷ സമർപ്പിക്കുക. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്ന് പെൻഷൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നതാണ്.