01 - 06 - 2020 മുതൽ എയ്ഡഡ് സ്കൂളിൽ (സിംഗിൾ മാനേജ്മെന്റ്) ഹെഡ്മിസ്ട്രസ് ആയി ജോലിചെയ്തുവരുന്നു. 16 വർഷം സർവീസുണ്ട്. ടെസ്റ്റുകൾ ഒന്നും പാസായിട്ടില്ല. 2021 ജനുവരി അവസാനം 50 വയസ് പൂർത്തിയാകും. അപ്പോൾ ഹെഡ്മിസ്ട്രസിന്റെ ശന്പളസ്കെയിലിൽ എന്നെ നിയമിക്കുമോ? 15 വർഷത്തെ സീനിയർ ഗ്രേഡ് വാങ്ങാതെയാണ് 01-06-2020ൽ എച്ച്എം പോസ്റ്റിൽ നിയമിക്കപ്പെട്ടത്. എനിക്കു 15 വർഷത്തെ സീനിയർ ഗ്രേഡ് വാങ്ങുന്നതിനു തടസമുണ്ടോ?
ലതാകുമാരി, കട്ടപ്പന
15 വർഷം അധ്യാപക സർവീസ് ഉണ്ടെങ്കിലും ടെസ്റ്റ് യോഗ്യതയുള്ളവർക്കേ എച്ച്എം സ്കെയിൽ നൽകാവൂ എന്നാണു നിലവിലുള്ള ഉത്തരവ്. 50 വയസ് പൂർത്തിയായാലും ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു ലഭിക്കില്ല. ഇതു സംബന്ധിച്ച തർക്കം ഇപ്പോഴും കോടതിയിൽ നിലവിലുണ്ട്. എന്നാൽ 15 വർഷത്തെ സീനിയർ ഗ്രേഡ് വാങ്ങുന്നതിനു തടസമില്ല. അതിനുശേഷം ടെസ്റ്റ് പാസാകുന്നതിനായുള്ള ശ്രമം നടത്തുകയാണു നല്ലത്. മുൻപ് 50 വയസു കഴിഞ്ഞ അധ്യാപകരെ ടെസ്റ്റ് യോഗ്യതയിൽനിന്ന് ഒഴിവാക്കിയിരുന്നു. സ. ഉ (സാധാ) 16/2018/പൊ. വി. വ. തീയതി 9/7/18).