എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു. രണ്ടു ലക്ഷംരൂപ ചികിത്സയ്ക്കായി ചെലവായി. ഈ തുക എനിക്ക് റീ ഇംബേഴ്സ്മെന്റ് ചെയ്തു ലഭിക്കുമോ? ഡിസ്ചാർജ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. ചെലവായ തുക മുഴുവൻ ലഭിക്കുമോ? അപേക്ഷ നൽകുന്നതിന് കാലാവധിയുണ്ടോ ?
സുനിത, ദേവികുളം
എല്ലാ സ്വകാര്യ ആശുപത്രികളിലും ചികിത്സ നടത്തിയാൽ റീഇംബേഴ്സ്മെന്റ് അനുവദിക്കില്ല. സർക്കാരിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രിയിൽ ആയിരിക്കണം ചികിത്സ തേടിയിട്ടുള്ളത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് മൂന്നു മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ചികിത്സയ്ക്കു ചെലവായ മുഴുവൻ തുകയും ലഭിക്കില്ല. ഭക്ഷണത്തിനു ചെലവായ തുക, വാടക തുടങ്ങിയവയുടെ പണം ലഭിക്കില്ല. അപേക്ഷ തയാറാക്കി ഒരു കോപ്പി കയ്യിൽ കരുതിയ ശേഷം സമർപ്പിക്കുക.