അവധിയിലുള്ള ഗസറ്റഡ് ഓഫീസർക്ക് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽനിന്ന് പേ സ്ലിപ്പ് ലഭിക്കാതെ തന്നെ ലീവ് സാലറി ലഭിക്കാൻ അർഹതയുണ്ടോ? ഞാൻ 10 ദിവസത്തെ ലീവിന് അപേക്ഷ നല്കിയിരുന്നു. ശന്പളം ലഭിക്കുമെങ്കിൽ എത്ര ദിവസത്തെ ശന്പളംവരെ ലഭിക്കാം. വിശദ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
സജീവ് എം.എൻ.
ആലുവ
അവധിയിൽ പ്രവേശിച്ച ഗസറ്റഡ് ഉദ്യോഗസ്ഥന് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽനിന്ന് ലീവ് സാലറിക്കുള്ള പേ സ്ലിപ്പ് ലഭിക്കുന്നതിന് മുന്പായി തന്നെ ഇരുപത്തൊന്ന് ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് അവധി ശന്പളം ഡിഡിഒയ്ക്ക് അനുവദിക്കാം. പിന്നീട് പേ സ്ലിപ്പ് ലഭിക്കുന്പോൾ എന്തെങ്കിലും ക്രമപ്പെടുത്തലുകൾ ആവശ്യമായി വന്നാൽ തൊട്ടടുത്ത ശന്പള ബില്ലിൽ ആവശ്യമായ ക്രമപ്പെടുത്തലുകൾ വരുത്തേണ്ടതാണ്.