വിവിധ വകുപ്പുകളിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ നിയ മന പ്രകാരം ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ ജോലി ലഭിച്ചു. എന്നെ ജില്ലയിൽ നിയമിക്കുന്നതിനു പകരം ഹെഡ് ക്വാർട്ടേഴ്സ് വേക്കൻസിയിൽ തിരുവനന്തപുരത്താണ് നിയമിച്ചത്. മ്യൂസിയം വകുപ്പിലാണ് നിയമനം ലഭിച്ചത്. ഇപ്പോൾ ഒന്നരവർഷം ആകുന്നു. എന്റെ പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ടില്ല. കോട്ടയം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിലേക്ക് വകുപ്പുമാറ്റം ലഭിക്കാൻ ആഗ്രഹമുണ്ട്. പ്രബേഷൻ പൂർത്തിയാക്കുന്നതിന് മുന്പ് അന്തർ വകുപ്പ് സ്ഥലംമാറ്റം ലഭിക്കുമോ ?
ടോമി, കടുത്തുരുത്തി
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സർവീസിൽ, ഒരേ തസ്തികകളിൽ വിവിധ ജില്ലകളിലോ വകുപ്പുകളിലോ അനുഷ്ഠിച്ചിട്ടുള്ള സേവനകാലം കൂടി കണക്കാക്കി പുതിയ വകുപ്പിൽ/ഓഫീസിൽ പ്രൊബേഷൻ ഡിക്ലയർ ചെയ്യാവുന്നതാണ്. പ്രൊബേഷൻ തൃപ്തികരമായി പൂർത്തീകരിക്കാത്തവർക്കും അന്തർ ജില്ല - അന്തർ വകുപ്പ് സ്ഥലംമാറ്റം നൽകാം. ഇതുസംബന്ധിച്ച് 30.01.2019ലെ സ.ഉ.പി നന്പർ 1/2019/ ഉ.ഭ.പ.വ ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.