പെൻഷൻ പരിഷ്കരിക്കുന്നതിന് പുതിയ ഫോർമുല സ്വീകരിച്ചിരിക്കുന്നു.
01/07/2019 മുതലുള്ള പെൻഷൻ പരിഷ്കരിക്കുന്നതിനുവേണ്ടി 30/06/2019ലെ അടിസ്ഥാന പെൻഷനെ 1.38 കൊണ്ട് ഗുണിക്കുന്പോൾ കിട്ടുന്ന തുകയാണ് പരിഷ്കരിച്ചു കിട്ടുന്ന പെൻഷൻ (10ന്റെ ഗുണിതത്തിനു ശരിയായി).
ഉദാഹരണം: 30.06.2019ലെ അടിസ്ഥാനം
അടിസ്ഥാന പെൻഷൻ - 14,392 രൂപ
01/07/2019ലെ പുതുക്കിയ പെൻഷൻ
14,372 x 1.38 = 19,833.36 = 19840 രൂപ
01.07.2019 മുതലുള്ള ക്ഷാമാശ്വാസം
01.07.2019- 0
01.01.2020 - 4%
01.07.2020 -3% ആകെ= 7%
01/07/2019ന് പെൻഷൻ പറ്റിയ, പുതുക്കി നിശ്ചയിച്ച ശന്പളത്തിന്റെ അടിസ്ഥാനത്തിലുള്ള പെൻഷന്റെയും ഡിസി ആർജിയുടെയും കുടിശിക 2021 ഡിസംബറിനുള്ളിൽ നാലു ഗഡുക്കളായും കമ്യൂട്ടേഷന്റെ കുടിശിക ഒറ്റ ഗഡുവായി 1/01/2021ലും നൽകുവാൻ ഉത്തരവായിട്ടുണ്ട്.