സർവീസ് പെൻഷണറായ എനിക്കിപ്പോൾ 66 വയസുണ്ട്. ഫാമിലി പെൻഷനുള്ള നോമിനിയായി ഭാര്യയുടെ പേര് പെൻഷൻ ബുക്കിൽ ചേർത്തിരുന്നു. എന്നാലി പ്പോൾ ഭാര്യ കഴിഞ്ഞ മാസം മരണമടഞ്ഞു. ഈ സാഹചര്യ ത്തിൽ ഫാമിലി പെൻഷൻ നോമിനിയായി അവിവാഹിതയും 40 വയസ് കഴിഞ്ഞ തും എന്നോടൊപ്പം ജീവിക്കുന്നതുമായ എന്റെ മകൾക്ക് ലഭിക്കാൻ അർഹതയുണ്ടോ? എന്താണ് ചെയ്യേണ്ടത്?
ജോണ്, കട്ടപ്പന
സർവീസ് പെൻഷണറുടെ അവിവാഹിതയായ 25 വയസിനു മുകളിൽ പ്രായമുള്ള മകൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്. അത് പെൻഷണറുടെ മരണശേഷം മാത്രമേ ലഭിക്കുകയുള്ളൂ. പെൻഷണറുടെ മരണശേഷം നിർദിഷ്ട രേഖകൾ സഹിതം പെൻഷണർ അവസാനം ജോലിചെയ്തിരുന്ന ഓഫീസിൽ അപേക്ഷ സമർപ്പിച്ചാൽ മതി. മിനിമം ഫാമിലി പെൻഷൻ അനുവദിക്കും. സ്വന്തമായി വരുമാനം ഇല്ലാത്തയാളും പെണ്ഷണറെ ആശ്രയിച്ചു ജീവിച്ചിരു ന്ന ആളുമാണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇതിന് ആവശ്യമാണ്.