വെയർഹൗസിംഗ് കോർപറേഷനിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. വെയർ ഹൗസിംഗ് കോർപറേഷനിലെ ജീവനക്കാരുടെ ശന്പളം മുൻകാല പ്രാബല്യത്തോടെ 01/09/2012, 01/09/2017 എന്നീ തീയതി കണക്കാക്കി പരിഷ്കരിച്ച് ഉത്തരവായിട്ടുണ്ട്. 01/02/2012 മുതൽ 31/08/2017 വരെയുള്ള പരിഷ്കരണം സാങ്കല്പികവും അതിനുശേഷമുള്ള, 01/09/2017-ലെ ശന്പളം ശന്പള കുടിശികയ്ക്ക് അർഹതയുള്ളതായും പറഞ്ഞിട്ടുണ്ട്. എന്നാൽ 01/09/2017ലെ ഡിഎ പതിനഞ്ചു ശതമാനം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അതിനുശേഷമുള്ള സർക്കാർ ഡിഎയ്ക്ക് അർഹതയില്ലേ?
രത്നകുമാർ കെ. തൃശൂർ
01/09/2012 മുതലുള്ള ശന്പളപരിഷ്കരണം നോഷണലായി ചെയ്ത് ആവശ്യമായ ഇൻക്രിമെന്റുകൾ നൽകിയശേഷം 01/09/2017ലെ അടിസ്ഥാന ശന്പളം കണക്കാക്കി സർക്കാർ ഉത്തരവു പ്രകാരം പരിഷ്കരണം നടത്താനാണ് സൂചിപ്പിച്ചിട്ടുള്ളത്. 01/09/2019ലെ ഡിഎ 15 ശതമാനം ആണ്. എന്നാൽ അതിനുശേഷം സർക്കാർ ഉത്തരവായ ഡിഎയ്ക്ക് അവർക്ക് അർഹതയുണ്ട് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. 01/01/2018-ൽ 17 ശതമാനം ഡിഎയും 28 ശതമാനം ഡിഎയുമേ ലഭിക്കൂ.