എയ്ഡഡ് സ്കൂളിൽ പ്യൂണായി 18 വർഷമായി ജോലിചെയ്യുന്നു. എനിക്ക് രണ്ട് ഹയർഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്. എന്റെ ഇപ്പോഴത്തെ അടിസ്ഥാന ശന്പളം 25,650 ആണ്. എനിക്ക് ഡിസംബർ മാസത്തിൽ നിലവിലുള്ള മാനേജ്മെന്റ് സ് കൂളിൽ ക്ലർക്കായി പ്രമോഷൻ ലഭിക്കും. എന്റെ നിലവിലെ ശന്പളത്തേക്കാൾ കുറവാണല്ലോ ക്ലർക്കിന്റെ ശന്പള സ്കെയിലായ 25,200-54,000. എനിക്ക് ഈ പ്രൊമോഷൻ കൊണ്ട് പ്രയോജനം ലഭിക്കുമോ? അതോ പ്രമോഷൻ വേണ്ടെന്നു വയ്ക്കുന്നതാണോ ഗുണകരം?
ജിജോ, റാന്നി
താങ്കളുടെ നിലവിലെ അടിസ്ഥാന ശന്പളം 25,650 ആണെങ്കിലും അതിന്റെ സ്കെയിൽ ക്ലർക്കിന്റെ ശന്പള സ്കെയിലിനേക്കാൾ താഴ്ന്നതാണല്ലോ. താഴ്ന്ന ശന്പളസ്കെയിലിൽ തുടരുന്ന ആളിനെ ഉയർന്ന ശന്പള സ്കെയിലിലേക്കു പ്രമോട്ട് ചെയ്യുന്പോൾ നിലവിൽ വാങ്ങിക്കൊണ്ടിരിക്കുന്ന അടിസ്ഥാന ശന്പളം റൂൾ 28എ കെഎസ്ആർ പ്രകാരം ഫിക്സേഷൻ നടത്തും. അപ്പോൾ പ്രമോഷൻ തീയതിയിൽ കുറഞ്ഞത് രണ്ട് ഇൻക്രിമെന്റുകൾ കൂടി കൂട്ടി ശന്പളം ഫിക്സ് ചെയ്യും. കൂടാതെ റീ ഫിക് സേഷനുള്ള അർഹതയും ലഭിക്കും.