പഞ്ചായത്ത് വകുപ്പിൽ 2013 ഡിസംബറിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോഴത്തെ അടിസ്ഥാന ശന്പളം 22,200 രൂപയാണ്. എന്റെ ഇൻക്രിമെന്റ് ഡിസംബർ മാസത്തിലാണ്. എനിക്ക് സീനിയർ ക്ലർക്കായി പ്രമോഷനായിട്ടുണ്ട്. പ്രമോഷൻ ലഭിക്കുന്പോൾ 28എ പ്രകാരം ഫിക്സേഷൻ ലഭിക്കുമല്ലോ. രണ്ട് ഇൻക്രിമെന്റും ഉറപ്പാണല്ലോ. എനിക്ക് ഡിസംബ ർ മാസത്തിൽ റീ ഫിക്സേഷൻ ലഭിക്കുമോ? റീ ഫിക്സേഷനിൽ ബെനിഫിറ്റ് ലഭിക്കുമോ?
ജെസി, നെടുങ്കണ്ടം
സാധാരണ രീതിയിൽ പ്രമോഷൻ ലഭിക്കുന്പോൾ പ്രമോഷൻ തീയതിയിൽ കുറഞ്ഞത് രണ്ട് ഇൻക്രിമെന്റുകൾ നല്കി ശന്പളം ഫിക്സ് ചെയ്യുകയാണ് ചെയ്യുന്നത്. അതിനുശേഷം പ്രമോഷൻ ലഭിച്ച ശന്പള സ്കെയിലിന്റെ മിനിമത്തിൽ എത്തിയിട്ടില്ലെങ്കിൽ ആ മിനിമത്തിൽ ശന്പളം ഫിക്സ് ചെയ്യുക. ഇങ്ങനെയുള്ള അവസരത്തിൽ റീ ഫിക്സേഷനുള്ള ആനുകൂല്യം ലഭിക്കില്ല. പുതിയതായി ശന്പളം ഫിക്സ് ചെയ്തതിനുശേഷം ഒരു വർഷം കഴിയുന്പോൾ അടുത്ത ഇൻക്രിമെന്റ് ലഭിക്കും.