മൃഗസംരക്ഷണ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി കഴിഞ്ഞ 22 വർഷമായി ജോലി നോക്കുന്നു. ഇപ്പോൾ 65 വയസുണ്ട്. എനിക്ക് 70 വയസുവരെ ജോലിയിൽ തുടരാവുന്നതാണല്ലോ. വ്യക്തിപരമായ കാരണങ്ങളാൽ എനിക്ക് അവധിയെടുക്കണമെന്നുണ്ട്. വോളണ്ടറി റിട്ടയർമെന്റിന് അർഹതയുണ്ടോ?
രജനി, കട്ടപ്പന
20 വർഷം സർവീസ് പൂർത്തിയാക്കിയ എല്ലാ ജീവനക്കാർക്കും (പാർട്ട് ടൈം ജീവനക്കാർക്ക് ഉൾപ്പെടെ) വോളണ്ടറി റിട്ടയർമെന്റ് എടുക്കാനുള്ള അർഹതയുണ്ട്. എന്നാൽ, വോളണ്ടറി റിട്ടയർമെന്റ് എടുക്കാൻ ഉദ്ദേശിക്കുന്ന തീയതിക്കു മൂന്നുമാസം മുന്പായി വോളണ്ടറി റിട്ടയർമെന്റിനുള്ള അപേക്ഷ നിയമന അധികാരിക്കു നൽകേണ്ടതാണ്.