കണ്ണാടിക്കൽ ഗ്രാമത്തിലാണ് ഇവരുടെ ജീവിതവിശേഷങ്ങൾ ഉള്ളത്. ഗുസ്തിക്കു പേരുകേട്ട ഗ്രാമമാണിത്. ഗ്രാമത്തിലെ മനേത്തുവയലിൽ കെട്ടിയുണ്ടാക്കിയ ഗോദയിലാണ് ആവേശകരമായ ഗുസ്തിമത്സരങ്ങൾ നടക്കുന്നത്. പ്രശസ്തരായ പല ഗുസ്തിക്കാരും ഈ ഗ്രാമത്തിലെത്തി മത്സരിച്ചിട്ടുണ്ട്. ഗുസ്തി വെറും ഒരു കായികവിനോദമല്ല, ഒരു വികാരംതന്നെയായിരുന്നു ഈ നാട്ടുകാർക്ക് ഒരുകാലത്ത്. അതിൽ ഇപ്പോഴും പ്രധാനിയായി തിളങ്ങിനിൽക്കുന്നത് ക്യാപ്റ്റനാണ്. ഗുസ്തിയുടെ പെരുമയും പാരന്പര്യവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് ക്യാപ്റ്റ നും കൂട്ടരും. എങ്കിലും പുതിയ തലമുറയ്ക്ക് ക്രിക്കറ്റിനോടാണു താൽപര്യം. മനേത്തുവയലിലെ ഗുസ്തി മത്സരവേദിയായ ഗോദ ക്രിക്കറ്റ് കളിക്കാൻ ദാസനും കൂട്ടരും തയാറായപ്പോൾ ക്യാപ്റ്റൻ എതി ർപ്പുമായി രംഗത്തുവന്നു. എതിർക്കാൻ യുവാക്കളും തയാറായിരുന്നെങ്കിലും ക്യാപ്റ്റന്‍റെയും കൂട്ടരുടെയും മുന്പിൽ പിടിച്ചുനിൽക്കാൻ അവർക്കായില്ല. പഴമക്കാരുടെ ഗുസ്തിയും പുതുമക്കാരുടെ ക്രിക്കറ്റും തമ്മിലുള്ള അങ്ക പുറപ്പാട് ആ ഗ്രാമത്തിലേക്കു വ്യാപിച്ചു.
ഇ ഫോർ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ മുകേഷ് ആർ മേത്ത നിർമിക്കുന്നു. കാമറ- വിഷ്ണു ശർമ്മ.
എ.എസ്. ദിനേശ്