കുടുംബ ജീവിതത്തിൽ അതു ബുദ്ധിമുട്ടുകൾ സൃ ഷ്ടിക്കില്ലേ
ഒരിക്കലുമില്ല, കാരണം ഞാൻ ഇപ്പോഴും അവിവാഹിതനാണ്. ഭാര്യ, കുട്ടികൾ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഒന്നുമില്ല.
ഒരു സൗത്ത് ഇന്ത്യൻ താരത്തിനു ബോളിവുഡിൽ എസ്റ്റാബ്ലിഷാവുക എന്നത് പ്രയാസകരമാണോ?
അതു ഡിപെൻഡാണ്. ഒരു അഭിനേതാവിന് ബോളിവുഡിൽ എസ്റ്റാബ്ലിഷാവണമെങ്കിൽ അയാൾ അവിടേക്കു പോകണം. അവിടെ അവസരങ്ങൾ സൃഷ്ടിക്കണം. ഇനി തിരിച്ചു ബോളിവുഡിൽ നിന്നു സൗത്തിലേക്കാണെങ്കിലും അങ്ങനെ തന്നെ. അത് അവരവരുടെ തീരുമാനമാണ്. ബോളിവുഡിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യണമെങ്കിൽ നമ്മൾ അവിടെ താമസിച്ച് സിനിമയുടെ ഭാഗമാകണം. ഞാൻ ചെയ്യുന്ന സിനിമകളോരോന്നും എന്‍റെ തീരുമാനമാണ്. കാരണം ഒരു ചട്ടക്കൂടിനകത്തു മാത്രമായി നിൽക്കാതെ മികച്ച സിനിമകളുടെ ഭാഗമാകാനാണ് ശ്രമിക്കുന്നത്.
എന്തുകൊണ്ടാണ് താങ്കൾ ബോളിവുഡിൽ സ്ഥിരം സാന്നിധ്യമാകാത്തത്?
ദം മാരോ ദം എന്ന ചിത്രമാണ് ഞാൻ ആദ്യമായി ബോളിവുഡിൽ ചെയ്യുന്നത്. അതിനു ശേഷം നാലു വർഷത്തിനു ശേഷമാണ് ബേബി എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നെയും രണ്ടു വർഷത്തിനു ശേഷമാണ് ഇപ്പോൾ ഗാസി അറ്റാക്ക് ചെയ്തത്. ചിലപ്പോൾ ഒരു സിനിമ കഴിഞ്ഞ് ഏറെ സമയമെടുത്താകാം അടുത്ത ചിത്രം ചെയ്യുന്നത്. അതിനർഥം ഞാൻ വെറുതെ സമയം കളയുന്നു എന്നല്ല. കാരണം നമുക്ക് ചെയ്യാൻ എന്തെങ്കിലുമുള്ള കഥാപാത്രങ്ങളാണ് ഞാൻ തെരഞ്ഞെടുക്കാറുള്ളത്.
സൗത്ത് ഫിലിംസിൽ നിന്നും ബോളിവുഡിൽ നിന്നും ഒരുപോലെ രണ്ട് ഓഫർ വന്നാൽ ഏതായിരിക്കും ആദ്യം സ്വീകിരിക്കുക?
രണ്ടു ചിത്രങ്ങളുടേയും കഥയെ ആശ്രയിച്ചായിരിക്കും അതു തീരുമാനിക്കുന്നത്. ഏതു കഥയാണ് മികച്ച രീതീയിൽ പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കുന്നത് എന്നു നോക്കും. അവിടെ ഭാഷയും മറ്റു ഘടകവും പിന്നെയാണ് നോക്കുന്നത്.
ഏതു അഭിനേതാവിനും എക്സ്ട്രാ ഓർഡിനറിയായി ചെയ്യാൻ ആഗ്രഹിക്കുന്ന ചില കഥാപാത്രങ്ങൾ കാണും. അത്തരം സ്വപ്ന പദ്ധതിയോ കഥാപാത്രങ്ങളോ ഉണ്ടോ?
നെഗറ്റീവ് കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കുക എന്നത് ഏത് അഭിനേതാവിന്േറയും ആഗ്രഹമാണ്. രാമായണവും മഹാഭാരതവും വായിക്കുന്ന സമയത്തും ഞാൻ കൂടുതൽ ആകൃഷ്ടനായത് അതിലെ നെഗറ്റീവ് കഥാപാത്രങ്ങളിലാണ്. അതിനൊപ്പം തന്നെ ഏറെ ആഗ്രഹമുള്ളതാണ് ഹനുമാനായി അഭിനയിക്കണമെന്നത്. ഇന്ത്യൻ മിത്തോളജിയിലെ വളരെ ശക്തനായ കഥാപാത്രമാണത്. വെസ്റ്റേണ്‍ ഡ്രീംസിലേക്കു ചെല്ലുന്പോൾ കോമിക് ബുക്ക് സൂപ്പർ ഹീറോസിനെ കൂടുതലിഷ്ടമാണ്. അതിലും ഫാന്‍റമാണ് എന്‍റെ ഹീറോ. ഈ രണ്ടു കഥാപാത്രങ്ങൾക്കും അവരുടെ ശക്തിയെപ്പറ്റിയും ഭക്തിയെപ്പറ്റിയും അവബോധമുണ്ട്. ആ ക്വാളിറ്റികളാണ് എന്നെ ആകർഷിച്ചതും.
സ്റ്റാഫ് പ്രതിനിധി