1983 ചെയ്യുന്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. അന്നെനിക്ക് മലയാളം തീരെ അറിയില്ലായിരുന്നു. ഇവിടെ ആരെയും പരിചയവുമില്ല. പക്ഷേ അതൊന്നും കണക്കാക്കാതെ എല്ലാവരും എന്നെ നന്നായി സപ്പോർട്ട് ചെയ്തു. ഫാമിലി മെംബറായിട്ടാണ് എല്ലാവരും എന്നെ കണക്കാക്കിയിരുന്നു. അത് എനിക്ക് നന്നായി ആത്മവിശ്വാസം തന്നു. ഗോൾഡ്സ് ഓണ് കണ്ട്രി എനിക്ക് ഏറെ ഇഷ്ടമായി. മലയാളികളെയും.
ഗോസിപ്പ് മൈൻഡ് ചെയ്യാറില്ല
ഗോസിപ്പ് ഞാൻ മൈൻഡ് ചെയ്യാറേയില്ല. ഒരു നാണയത്തിന് രണ്ടു വശങ്ങളുണ്ട്. കറുപ്പും വെളുപ്പും പോലെ. എന്റെ സഹോദരി നടിയായതുകൊണ്ട് ഈ ഫീൽഡിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എല്ലാ ആക്ടേഴ്സിനെക്കുറിച്ചും ഗോസിപ്പ് പറഞ്ഞു നടക്കുന്നവരുണ്ട്. പ്രൊഫെഷനും പേഴ്സണൽ ലൈഫും രണ്ടും രണ്ടാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്.
ഡാർലിംഗ് വിശേഷങ്ങൾ
എന്റെ ആദ്യ തമിഴ് ചിത്രമാണ് ഡാർലിംഗ്. ജി.വി പ്രകാശ് സാർ ഉൾപ്പെടെയുള്ള ക്രൂ മെംബഴേസ് എന്നെ തുടക്കക്കാരിയായിട്ടല്ല കണക്കാക്കിയത്. എല്ലാവരും എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ആത്മാവ് ആവാഹിക്കപ്പെട്ട നിഷ എന്ന പെണ്കുട്ടിയായിട്ടാണ് ഞാൻ അതിൽ എത്തുന്നത്.
ഗ്ലാമറസ് എന്നാൽ സ്കിൻ ഷോ അല്ല
ഗ്ലാമറസ് എന്നാൽ സ്കിൻ ഷോ അല്ല. ഞാൻ അഭിനയിച്ച ഒരു സിനിമ കുടുംബത്തോടൊപ്പം ഇരുന്ന് എനിക്ക് കാണണം. അതുപോലെതന്നെ പ്രേക്ഷകനും കുടുംബത്തോടൊപ്പമിരുന്നാണ് ചിത്രം കാണേണ്ടത്. ഡീസെന്റ് ലെവൽ വിട്ടു പോകാൻ ഞാൻ ഒരുക്കമല്ല. സ്കർട്ടും ഷോട്സുമൊക്കെ ധരിക്കാറുണ്ട്. എന്നാൽ വൾഗാരിറ്റിയുടെ ലെവൽ ക്രോസ് ചെയ്യാൻ ഞാൻ തയാറല്ല.
കല്യാണത്തിന് ഇനിയും സമയമുണ്ട്
കല്യാണം ഉടൻ ഇല്ല. ഇനിയും സമയമുണ്ട്. ഞാൻ എന്റെ കരിയർ സ്റ്റാർട്ട് ചെയ്തിട്ടേയുള്ളൂ. വിവാഹം ചെയ്യുന്നയാൾ എന്നെ മനസിലാക്കുന്ന ആളാവണമെന്നാണ് ആഗ്രഹം. ബോയ് ഷുഡ് ബി നൈസ്.
കുടുംബവിശേഷങ്ങൾ
അച്ഛൻ മനോഹർ ഗൽറാണി മുംബൈ സ്വദേശിയാണ്. അമ്മ രേഷ്മ ബംഗലൂർകാരിയും. എനിക്കൊരു ചേച്ചിയുണ്ട്. സൻജന ഗൽറാണി. നടിയാണ്. ഞങ്ങൾ ബംഗലൂരിലാണ് താമസം.
ചിത്രങ്ങൾ തെരഞ്ഞെടുക്കുന്പോൾ
സ്ക്രിപ്റ്റും കഥാപാത്രവും നോക്കിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. പിന്നെ ഡയറക്ടറേയും കോ-സ്റ്റാർസിനേയും നോക്കാറുണ്ട്.
മലയാളത്തിൽ ഡബ്ബ് ചെയ്യണം
മലയാളത്തിൽ ഡബ് ചെയ്യണമെന്ന് ഒരു മോഹമുണ്ട്. പിന്നെ ഇപ്പോൾ ഞാൻ മലയാളത്തിൽ ഏറെ ബെറ്റർ ആയിട്ടുണ്ട്. കന്നടയിലും തമിഴിലുമൊക്കെ ഡബ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആഗ്രഹം സാധിക്കുമെന്നാണ് പ്രതീക്ഷ.
സൂപ്പർ സ്റ്റാർസിനൊപ്പം അഭിനയിക്കാൻ മോഹം
മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ട്. അത് എന്റെയൊരു സ്വപ്നമാണ്. ആ സ്വപ്നം ഉടൻ സാധ്യമാകുമെന്നാണ് എന്റെ പ്രതീക്ഷ.
സീമ മോഹൻലാൽ