ആകാശമിഠായി
ആകാശമിഠായി
Thursday, April 27, 2017 3:56 AM IST
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവിധാനംചെയ്തിരുന്നു.

വർണചിത്രാ ബിഗ്സ്ക്രീൻ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മഹാസുബൈർ മൂവീസ് ഈ ചിത്രം നിർമിക്കുന്നു. ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ കൗമാരപ്രായക്കാരായ ഏതാനും താരങ്ങളും മുഴുനീളവേഷം ചെയ്യുന്നുണ്ട്.

രണ്ടു വിഷയങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിപ്പിക്കപ്പെടുന്നത്. ജനിക്കാൻ പോകുന്ന കുട്ടികളേക്കുറിച്ച് മാതാപിതാക്കളുടെ കണക്കുകൂട്ടലുകളാണ് ഒന്ന്. മറ്റൊന്ന് മക്കളുടെ വിദ്യാഭ്യാസം. ഇതു ചെന്നെത്തുന്നതും വിദ്യാഭ്യാസ കച്ചവടത്തിനിരയാകുന്ന കുട്ടികളിലേക്കാണ്. അതുകൊണ്ടുതന്നെ ഏറെ കാലികമാണ് ഇതിലെ വിഷയം. പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യത്തിൽ.

വെള്ളൂർ ന്യൂസ്പ്രിന്‍റ് ഫാക്ടറിയിലെ രണ്ടു ജീവനക്കാരാണ് ജയശങ്കറും പീതാംബരനും. അടുത്തടുത്തുള്ള ക്വാർട്ടേഴ്സിലാണു താമസം. ജയശങ്കറിന്‍റെ ഭാര്യ രാധിക. മകൻ ആകാശ്. പീതാംബരന്‍റെ ഭാര്യ രേഖ, മകൻ വിവേക്. ഒരേ പ്രായക്കാർ. മക്കളോടുള്ള ഇവരുടെ കാഴ്ചപ്പാട് എല്ലാവർക്കും ഉള്ളതുപോലെയല്ല. കുട്ടികൾക്ക് അല്പം സ്വാതന്ത്ര്യം നൽകി അവരുടെ മാനസിക സന്തോഷത്തിന് അനുസൃതമായിട്ടുവേണമെന്ന് ആഗ്രഹിക്കുന്നത്. ഇവരുടെ ഈ വൈരുദ്ധ്യം ചിത്രത്തിൽ ഉടനീളം പ്രതിഫലിക്കുന്നു.
42996725-0'>

ഓരോ കുടുംബത്തിലും അരങ്ങേറുന്ന ഈ സ്ഥിതിഗതികളുടെ പ്രതിഫലനമാണ് തികഞ്ഞ കുടുംബപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ ജയശങ്കറിനെ ജയറാമും പീതാംബരനെ കലാഭവൻ ഷാജോണും അവതരിപ്പിക്കുന്നു. രാധിക, രേഖ എന്നിവരെ ഇനിയ, മുത്തുമണി എന്നിവരാണ് അവതരിപ്പിക്കുന്നത്.

ആകാശ് എസ്. മേനോനാണ് ജയറാം- രാധിക ദന്പതികളുടെ മകൻ ആകാശിനെ അവതരിപ്പിക്കുന്നത്. സംവിധായകൻ സന്ധ്യാ മോഹന്‍റെ മകനാണ് ആകാശ്.

അർജുൻ രവീന്ദ്രൻ, നസ്താഹ്, നന്ദനാ വർമ്മ, യുവലക്ഷ്മി എന്നിവരാണ് ഇതിലെ മറ്റു കൗമാരക്കാർ.

സായ്കുമാർ, ഇന്നസെന്‍റ്, ഇർഷാദ്, അനിൽ മുരളി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കഥ, തിരക്കഥ- സമുദ്രക്കനി, സംഭാഷണം- ഗിരീഷ് കുമാർ. റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.

അഴകപ്പൻ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം- സഹസ് ബാല, മേക്കപ്- പി.വി. ശങ്കർ, പ്രൊഡക്ഷൻ കണ്‍ട്രോളർ- ബാദ്ഷ. വാഴൂർ ജോസ്