ആക്ഷൻ രംഗങ്ങളിൽ
ചിത്രത്തിന്‍റെ ഹൈലൈറ്റു തന്നെ യുദ്ധരംഗമാണ്. അത് എന്നെ സംബന്ധിച്ച് വളരെ എക്സൈറ്റ്മെന്‍റായിരുന്നു. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയുടെ ഭാഗമാവുകയാണ് ഞാൻ. എന്നാൽ ചിത്രത്തിനെപ്പറ്റി അറിഞ്ഞപ്പോൾ വീട്ടിൽ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ബാഹുബലി ഒന്നാം ഭാഗം കണ്ടു കഴിഞ്ഞ് എല്ലായിടത്തു നിന്നും മികച്ച അഭിപ്രായം കിട്ടിയപ്പോൾ അതു മാറി എന്നതാണ് സത്യം. രണ്ടു ചിത്രങ്ങൾക്കും മലയാളി പ്രേക്ഷകരുടെ പിന്തുണ ഏറെ സന്തോഷം നൽകുന്നതായിരുന്നു.
കേരളത്തിനക്കുറിച്ച്
നമ്മുടെ രാജ്യത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലമാംണ് കേരളം. കേരളത്തിലേക്കു ഫ്ളൈറ്റിൽ വരുന്പോൾ നിറയെ പച്ചപ്പും മലനിരകളും കാണാൻ സാധിക്കുന്നത്. ആ ഹരിത ഭംഗിയാണ് കേരളത്തിനെ ഇത്ര സുന്ദരമാക്കുന്നത്. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന്‍റെ ഷൂട്ടിംഗും കേരളത്തിലുണ്ടായിരുന്നു. ഒന്നാം ഭാഗത്തിലെ വെള്ളച്ചാട്ടമൊക്കെ ഇവിടെയാണു ചിത്രീകരിച്ചത്. പിന്നീട് രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചതും കേരളത്തിലെ വനത്തിനുള്ളിലാണ്.
മലയാള സിനിമ
ഞാനടക്കമുള്ള എല്ലാ തെലുങ്കു സിനിമ പ്രേക്ഷകർക്കും മോഹൻലാൽ സാറിനേയും മമ്മൂട്ടി സാറിനേയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുന്നവരാണ്. പ്രേമം ആണു ഞാൻ അവസാനം കണ്ട മലയാള സിനിമ. മികച്ചൊരു ചിത്രമാണത്. ഞാൻ തന്നെ മൂന്നു തവണ ചിത്രം കണ്ടിരുന്നു. അവിടെ പ്രേമം മലയാളം തന്നെ സബ്ടൈറ്റിലിലൂടെ 50 ദിവസത്തിലധികം പ്രദർശന വിജയം നേടിയിരുന്നു.
മോഹൻലാലിന്‍റെ മഹാഭാരതം
മഹാഭാരതം അനവധി മികച്ച കഥാപാത്രങ്ങളുള്ള വലിയ കഥയാണ്. മോഹൻലാൽ സാറിന്‍റെ മഹാഭാരതത്തിൽ ഏതു വേഷത്തിൽ അഭിനയിക്കാനും എനിക്കു താല്പര്യമാണ്. എങ്കിലും ബാഹുബലി ഇപ്പോൾ കഴിഞ്ഞതല്ലെയുള്ളു. ഇനി രണ്ടു മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമേ അത്തരമൊരു പീരിയോഡിക് സിനിമ ചെയ്യുകയുള്ളു.
വിജയ ഘടകം
ബാഹുബലിയുടെ തിരക്കഥ തന്നെ വളരെ ശക്തമായിരുന്നു. അതിനൊപ്പമായിരുന്നു ചിത്രത്തിന്‍റെ മേക്കിംഗും. ഹോളിവുഡ് ചിത്രങ്ങളോടു മത്സരിക്കുന്ന മേക്കിംഗായിരുന്നു ചിത്രത്തിന്‍റെ പ്രധാന ആകർഷണം. ആ മികവാണ് ചിത്രത്തിന്‍റെ പോസ്റ്ററിനും ട്രെയിലറിനുപോലും ഇത്ര സ്വീകാര്യത കിട്ടാൻ കാരണമായത്. സിനിമ തിയറ്ററിലെത്തിയപ്പോൾ ആ പ്രതീക്ഷയ്ക്കും മുകളിലെത്തി എന്നതാണ് സത്യം. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിഞ്ഞതാണ് ചിത്രത്തിന്‍റെ വിജയം.
പുതിയ പ്രോജക്ട്
ഇനി തിയറ്ററിലെത്തുന്ന ചിത്രം സാഹോയാണ്. അതു പക്കാ കെമേഴ്സ്യൽ ചിത്രമാണ്.
സ്റ്റാഫ് പ്രതിനിധി