പൂനം ബജ്വയുടെ കുപാത്ത രാജ
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ് ചിത്രത്തിൽ നായകനാകുന്നത്. നടനും സംവിധായകനുമായ പാർത്ഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂനം ബജ്വയ്ക്കൊപ്പം പുതുമുഖം പല്ലകും നായികയായി ചിത്രത്തിലെത്തുന്നു. നൃത്ത സംവിധാനത്തിലൂടെയെത്തി സിനിമ സംവിധായകനായ ബാബ ഭാസ്കറാണ് ഈ കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്.


ചൈന ടൗണ്‍, മാന്ത്രികൻ, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കു പരിചിതയായ പൂനം ബജ്വ സുന്ദർ സിയുടെ മുതിന കുതിരികൈ, അരമനൈ 2 എന്നീ ചിത്രങ്ങളിലൂടെ തമിഴിലും ശ്രദ്ധ നേടിയിരുന്നു. കുപാത്ത രാജയിൽ ആഗ്ലോ- ഇന്ത്യൻ പെണ്‍കുട്ടിയുടെ വേഷത്തിലാണ് പൂനം അഭിനയിക്കുന്നത്. ജി.വി പ്രകാശ് തന്നെയാണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്.