സഖാവ്
സഖാവ്
നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ തിരക്കഥ രചിച്ച് സംവിധാനംചെയ്ത സഖാവ് തീയേറ്ററുകളിലെത്തി. യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാഗേഷ് നിർമിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ യുവജന സംഘടനയുടെ സജീവപ്രവർത്തകനായ കൃഷ്ണകുമാർ എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥാവികസനം. ഒരു രാഷ്ട്രീയ പ്രവർത്തകന്‍റെ കൗശലവും തന്ത്രങ്ങളും പ്രായോഗിക ജീവിതവുമായി സമന്വയിപ്പിക്കുന്നതാണ് ഈ ചിത്രത്തിന്‍റെ കഥാബിന്ദു.

നിവിൻ പോളിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കൃഷ്ണകുമാറിനെ അവതരിപ്പിക്കുന്നത്. നമ്മുടെ സമൂഹത്തിന്‍റെ ഒരു പ്രതീകംതന്നെയാണ് ഈ കഥാപാത്രം. ഐശ്വര്യാ രാജേഷ്, അപർണാ ഗോപിനാഥ്, ഗായത്രി സുരേഷ് എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. ശ്രീനിവാസൻ, രഞ്ജി പണിക്കർ, മണിയൻപിള്ള രാജു, പ്രേംകുമാർ, ബൈജു, സി.ടി. സുധീഷ്, വി.കെ.ബൈജു, സംവിധായകൻ വി.കെ. പ്രകാശ്, കെ.പി.എ.സി ലളിത, സംവിധായകൻ അൽത്താഫ്, പ്രഫ. അലിയാർ, ബിനു പപ്പു, രാകേന്ദു, പി. ബാലചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


സന്തോഷ് വർമ, റഫീഖ് അഹമ്മദ്, ശബരീഷ് വർമ്മ, സൂരജ് എസ്. കുറുപ്പ് എന്നിവരാണു ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ആൽബിയാണ് ഛായാഗ്രാഹകൻ. പ്രൊഡ. കണ്‍ട്രോളർ- ഡിക്സണ്‍ പൊടുത്താസ്. ആന്േ‍റാ ജോസഫ് ഫിലിം കന്പനി ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്