ഡ​ൽ​ഹി​യി​ലെ ഗവ. ആശുപത്രിയില്‍ 393 ഒ​ഴി​വ്
ഡ​ൽ​ഹി​യി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്കു വാ​ക് ഇ​ൻ ഇ​ന്‍റർ​വ്യൂ വ​ഴി നി​യ​മ​നം. 393 ഒ​ഴി​വു​ണ്ട്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ എം​പാ​ന​ൽ ചെ​യ്താ​യി​രി​ക്കും നി​യ​മ​നം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ജൂ​ണ്‍ 12.

പ്ര​ധാ​ന ത​സ്തി​ക​ക​ൾ: മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ്, ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, റേ​ഡി​യോ​ഗ്ര​ഫ​ർ, ടെ​ക്നോ​ള​ജി​സ്റ്റ്, ഫാ​ർ​മ​സി​സ്റ്റ്, ടെ​ക്നി​ക്ക​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, ജൂ​ണി​യ​ർ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, പി​സി​എം, ഇ​എം​ടി, എം​എ​ൽ​ടി, പി​സി​സി, ലാ​ബ് അ​റ്റ​ൻ​ഡ​ന്‍റ്, റി​സ​ർ​ച്ച് അ​സി​സ്റ്റ​ന്‍റ്, ജൂ​ണി​യ​ർ ഹി​ന്ദി ട്രാ​ൻ​സ്‌ലേ​റ്റ​ർ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

= www.becil.com