വ്യോ​മ​സേ​ന​യി​ൽ മ്യു​സി​ഷ്യ​ൻ; സ്ത്രീ​ക​ൾ​ക്കും അ​വ​സ​രം
വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​ർ വാ​യു (മ്യു​സി​ഷ്യ​ൻ) ആ​കാ​ൻ അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും അ​വ​സ​രം. നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. ജൂ​ലൈ 3 മു​ത​ൽ 12 വ​രെ കാ​ണ്‍​പു​ർ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ന​ട​ത്തും. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മേ​യ് 22 മു​ത​ൽ ജൂ​ണ്‍ 5 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

യോ​ഗ്യ​ത: പ​ത്താം ക്ലാ​സ് ജ​യം ത​ത്തു​ല്യം. സം​ഗീ​ത​ത്തി​ലും ഏ​തെ​ങ്കി​ലു​മൊ​രു സം​ഗീ​ത ഉ​പ​ക​ര​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും പ്രാ​വീ​ണ്യം, സം​ഗീ​ത പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ത​ത്തു​ല്യ യോ​ഗ്യ​ത. (യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ). പ്രാ​യം: 2004 ജ​നു​വ​രി 2നും 2007 ​ജൂ​ലൈ 2നും ​മ​ധ്യേ ജ​നി​ച്ച​വ​ർ. ശ​ന്പ​ളം: ആ​ദ്യ​വ​ർ​ഷം പ്ര​തി​മാ​സം 30,000. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 33,000; 36,500; 40,000.

ശാ​രീ​രി​ക യോ​ഗ്യ​ത: പു​രു​ഷ​ൻ ഉ​യ​രം: 162 സെ.​മീ., നെ​ഞ്ച​ള​വ്: 77 സെ.​മീ. (കു​റ​ഞ്ഞ​ത് 5 സെ.​മീ. വി​കാ​സം). സ്ത്രീ ​ഉ​യ​രം: 152 സെ.​മീ., തൂ​ക്കം: ഉ​യ​ര​ത്തി​നും പ്രാ​യ​ത്തി​നും ആ​നു​പാ​തി​കം. മി​ക​ച്ച കാ​ഴ്ച, കേ​ൾ​വി​ശ​ക്തി, ആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്ക​ണം.

ഫീ​സ്: 100 രൂ​പ​യും ജി​എ​സ്ടി​യും. ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം. മ്യൂ​സി​ക്ക​ൽ ഇ​ൻ​സ്ട്രു​മെ​ന്‍റ് പ്രൊ​ഫി​ഷ്യ​ൻ​സി ടെ​സ്റ്റ്, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ടെ​സ്റ്റ്, അ​ഡാ​പ്റ്റ​ബി​ലി​റ്റി ടെ​സ്റ്റ്, മെ​ഡി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ എ​ന്നി​വ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. എ​ഴു​ത്തു​പ​രീ​ക്ഷ​യും ഉ​ണ്ടാ​കും.

https://agnipathvayu.cdac.in