ലക്നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലെ 1803 ഒഴിവുകളി ലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരിട്ടുള്ള നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്തികകളും ഒഴിവും
നഴ്സിംഗ് ഓഫീസർ (1426), സ്റ്റെനോഗ്രഫർ (84), ഒടി അസിസ്റ്റന്റ് (81), സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (40), ടെക്നീഷൻ (ഡയാലിസിസ്-37), സ്റ്റോർ കീപ്പർ (22), മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് (21), സിഎസ്എസ്ഡി അസിസ്റ്റന്റ് (20), റിസപ്ഷനിസ്റ്റ് (19), ടെക്നീഷൻ (റേഡിയോളജി-15),
ടെക്നീഷൻ (റേഡിയോതെറാപ്പി-8), സാനിട്ടറി ഇൻസ്പെക്ടർ ഗ്രേഡ്-1 (8), ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് (7), പെർഫ്യൂഷനിസ്റ്റ് (5), ടെക്നിക്കൽ അസിസ്റ്റന്റ് (ന്യൂറോ-ഒട്ടോളജി) (3), ജൂണിയർ ഫിസിയോതെറാപ്പിസ്റ്റ് (3), ജൂണിയർ ഒക്യുപ്പേഷനൽ തെറാപ്പിസ്റ്റ് (3), ജൂണിയർ എൻജിനിയർ (ടെലികോം (1).
നഴ്സിംഗ് ഓഫീസറുടെ യോഗ്യത
1. ബിഎസ് സി (ഓണേഴ്സ്) നഴ്സിംഗ് ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ് സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിംഗ്.
2. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫായി രജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ്വൈഫറിയിൽ ഡിപ്ലോമയോ സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിൽ നഴ്സസ് ആൻഡ് മിഡ്വൈഫായി രജിസ്ട്രേഷനോ.
3. 2 വർഷ പരിചയം. പ്രായം: (01.01.2023ന്): 18-40 (അർഹർക്ക് ചട്ടപ്രകാരം ഇളവ്). ഫീസ്: 1180 രൂപ (പട്ടികവിഭാഗക്കാർക്ക് 708 രൂപ). കംപ്യൂട്ടർ ബേസ്ഡ് ഓണ്‍ലൈൻ പരീക്ഷ മുഖേനയാണു തെരഞ്ഞെടുപ്പ്. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് www.sgpgims.org.in എന്ന വെബ്സൈറ്റിൽ.