പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ത​യാ​ർ
Saturday, November 9, 2024 5:30 AM IST
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിംഗ് യ​ന്ത്ര​ങ്ങ​ള്‍ (ഇ​വി​എം) ത​യാ​റാ​യി. ആ​കെ​യു​ള്ള 184 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി റി​സ​ര്‍​വ് അ​ട​ക്കം 220 വീ​തം ബാ​ല​റ്റ്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 239 വി​വിപാ​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ബാ​ല​റ്റ്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍ 20 ശ​ത​മാ​ന​വും വി​വിപാ​റ്റ് യൂ​ണി​റ്റു​ക​ള്‍ 30 ശ​ത​മാ​ന​വു​മാ​ണ് അ​ധി​ക​മാ​യി ത​യാ​റാ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തി​ങ്ക​ളാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​ര്, ചി​ഹ്നം, ഫോ​ട്ടോ എ​ന്നി​വ​യ​ട​ങ്ങി​യ ഇ​വി​എം ബാ​ല​റ്റ് ലേ​ബ​ലു​ക​ള്‍ ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളി​ല്‍ പ​തി​ച്ച് സീ​ല്‍ ചെ​യ്ത ശേ​ഷം ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍ ടാ​ഗു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് സീ​ല്‍ ചെ​യ്യു​ന്ന​താ​ണു ക​മ്മീ​ഷ​നിം​ഗ് പ്ര​ക്രി​യ. തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് ത​ക​രാ​റു​ണ്ടാ​യാ​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഭാ​ര​ത് ഇ​ല​ക്ടോ​ണി​ക്സ് ലി​മി​റ്റ​ഡി​ല്‍​നി​ന്നു​ള്ള ര​ണ്ട് എ​ൻ​ജി​നീ​യ​ര്‍​മാ​രും പാ​ല​ക്കാ​ട്ടെ​ത്തി​യി​ട്ടു​ണ്ട്. ക​മ്മീ​ഷ​നിം​ഗി​നു ശേ​ഷം വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ റി​ട്ടേ​ണി​ങ് ഓ​ഫീ​സ​റു​ടെ ക​സ്റ്റ​ഡി​യി​ല്‍ പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ലെ സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

സ​റ​ണ്ട​ര്‍ ചെ​യ്ത​ത് 540 ആ​യു​ധ​ങ്ങ​ള്‍

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ 540 ആ​യു​ധ​ലൈ​സ​ന്‍​സി​ക​ള്‍ ആ​യു​ധ​ങ്ങ​ള്‍ സ​റ​ണ്ട​ര്‍​ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​ണു ജി​ല്ല​യി​ല്‍ ലൈ​സ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ള്ള ആ​യു​ധ​ങ്ങ​ളും തോ​ക്കു​ക​ളും സ​റ​ണ്ട​ര്‍ ചെ​യ്യു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍, സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ സ​മി​തി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ആ​കെ 638 ആ​യു​ധ​ങ്ങ​ള്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ലൈ​സ​ന്‍​സ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ദേ​ശീ​യ റൈ​ഫി​ള്‍​സ് അ​സോ​സി​യേ​ഷ​ന്‍, സ​മാ​ന​മാ​യ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള അ​സോ​സി​യേ​ഷ​നു​ക​ള്‍ എ​ന്നി​വ​യി​ല്‍ അം​ഗ​ത്വ​മു​ള്ള സ്‌​പോ​ര്‍​ട്‌​സ് ലൈ​സ​ന്‍​സു​ള്ള​വ​രെ​യും, ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ളു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ​യും നി​ബ​ന്ധ​ന​ക​ള്‍​ക്ക് അ​നു​സൃ​ത​മാ​യി സ​റ​ണ്ട​ര്‍ ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.