ല​ക്കി​ടി റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​ത് തു​ട​ർ​ക്ക​ഥ; യാത്രക്കാർ ദുരിതത്തിൽ
Friday, November 8, 2024 5:06 AM IST
ഒറ്റ​പ്പാ​ലം:​ ല​ക്കി​ടി​യി​ൽ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. തൃ​ശൂ​ർ ജി​ല്ല​യി​ലെ തി​രു​വി​ല്വാ​മ​ല, പാ​മ്പാ​ടി അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും, ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു​മെ​ല്ലാം കി​ലോ​മീ​റ്റ​റു​ക​ൾ ഏ​റെ ചു​റ്റിവ​ള​ഞ്ഞ് മാ​യ​ന്നൂ​ർപാ​ലം വ​ഴി യാ​ത്രചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ല​ക്കി​ടി റെയി​ൽ​വേ ലൈ​നി​ൽ‍ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പാ​ലം - തി​രു​വി​ല്വാ​മ​ല റോ​ഡി​ൽ ല​ക്കി​ടി​യി​ൽ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

3 മാ​സ​ത്തി​നി​ട​യി​ൽ 3 ത​വ​ണ ഗേ​റ്റ് അ​ട​ച്ചു​ക​ഴി​ഞ്ഞു. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണു ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന വി​വ​രം അ​റി​യാ​തെ ഇ​തു​വ​ഴി വ​ന്നു തി​രി​ച്ചുപോ​കു​ന്ന​ത്. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ 3 ദി​വ​സം അ​ട‍​ച്ചി​രു​ന്നു. അ​തു പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 4 ദി​വ​സം അ​ട​ച്ചു. ഈ ​ആ​ഴ്ച​യി​ൽ 4 ദി​വ​സം വീ​ണ്ടും അ​ട​ച്ചി​ട്ടി​രി​ക്ക​യാ​ണ്. റെ​യി​ൽ​വേ ട്രാ​ക്ക് ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണെ​ങ്കി​ലും മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​യി. 80 ട്രെ​യി​നു​ക​ൾ പ​തി​വാ​യി ക​ട​ന്നു പോ​കു​ന്ന​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ട്രെ​യി​നു​ക​ളു​ടെ തി​ര​ക്ക് അ​നു​സ​രി​ച്ചാ​ണു ന​ട​ക്കു​ന്ന​ത്. ട്രെ​യി​നു​ക​ൾ വേ​ഗംകു​റ​ച്ചു ക​ട​ന്നു പോ​കു​ന്നെ​ങ്കി​ലും റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന പാ​ത​യാ​യ​തി​നാ​ൽ ബ​സു​ക​ൾ ഗേ​റ്റി​ന്‍റെ ഇ​രു​വ​ശ​ത്തു നി​ന്നു ട്രി​പ്പ് എ​ടു​ക്കു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ റെ​യി​ൽ​വേ ഓ​വ് ചാ​ലി​ലൂ​ടെ സാ​ഹ​സി​ക​മാ​യി ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ങ്കി​ലും യാ​ത്രാ​ക്ലേ​ശം നി​ല​നി​ൽ​ക്കു​ന്നു. ഭാ​ര​ത​പ്പു​ഴ​യ്ക്കും റെ​യി​ൽ​വേ ഗേ​റ്റി​നു കു​റു​കെ മേ​ൽ​പ്പാ​ലം എ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ക​യാ​ണ് 2020ൽ ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ബ​ജ​റ്റി​ൽ 20 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. പി​ന്നീ​ട് വ​ന്ന ബ​ജ​റ്റു​ക​ളി​ൽ മി​ണ്ടാ​ട്ട​മി​ല്ലാ​ത്ത​തി​നാ​ൽ മേ​ൽ​പാ​ല​ത്തി​ന്‍റെ സാ​ധ്യ​ത മ​ങ്ങു​ക​യാ​ണ്. റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ക്കാ​ൻ സാ​ങ്കേ​തി​ക ന​ട​പ​ടി ഏ​റെ​യു​ള്ള​തി​നാ​ൽ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.