കാട്ടുപ​ന്നി​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ വ​യ​ലുകളിൽ സാരിക്കൂടാ​ര​ം ഒരുക്കി കർഷകർ
Thursday, November 7, 2024 1:57 AM IST
കൊ​ഴി​ഞ്ഞാ​മ്പാ​റ: ര​ണ്ടാം​വി​ള കൃ​ഷി​പ്പ​ണി തു​ട​ങ്ങി​യ​തോ​ടെ വ​യ​ലു​ക​ളി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം ത​ട​യാ​ൻ ക​ർ​ഷ​ക​ർ സാ​രി​ക്കൂടാ​രം ഒ​രു​ക്കി.

ഇ​പ്പോ​ൾ ഞാ​റ് സം​ര​ക്ഷി​ക്കാ​നാ​ണ് സാ​രി​ക്കൂടാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​നി ഞാ​റ് പ​റി​ച്ചു​ന​ട്ട് നെ​ൽ​ച്ചെ​ടി വ​ള​ർ​ന്ന് ക​തി​രി​ടു​മ്പോ​ൾ വീ​ണ്ടും വ​യ​ലു​ക​ളി​ൽ സാ​രി​ചു​റ്റ​ൽ സ​ജീ​വ​മാ​കും.

ഞാ​റു​പാ​ക​ൽ, ക​ള​പ​റി​ക്ക​ൽ, മ​രു​ന്നുതളിക്ക​ൽ, കൊ​യ്ത്തു​കൂ​ലി എ​ന്നി​വ​യ്ക്കു പു​റ​മേ ഇ​പ്പോ​ൾ പു​തി​യ ചെ​ല​വി​ന​മാ​യി സാ​രി​വാ​ങ്ങ​ലും ക​ർ​ഷ​ക​നു വ​ന്നി​ട്ടു​ണ്ട്.​

എ​ന്തൊ​ക്കെ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ക​ർ​ഷ​ക​ർ സ്വീ​ക​രി​ച്ചാ​ലും പ​ന്നി​ക്കൂ​ട്ടം അ​തി​നെ ഫ​ല​പ്ര​ദ​മാ​യി നി​ഷ്ക്രി​യ​മാ​ക്കു​ന്ന​താ​ണ് ക​ർ​ഷ​ക​രെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. നെ​ല്ലുസം​ഭ​ര​ണ​വി​ല ല​ഭി​ച്ചാ​ൽ വാ​യ്പ​ത്തുക തി​രി​ച്ച​ട​ച്ചാ​ൽമാ​ത്രം പോ​രാ​ത്ത അ​വ​സ്ഥ​യാ​ണ്.

സാ​രി വാ​ങ്ങു​ന്ന ചെ​ല​വും കൃ​ഷി​പ്പ​ണിച്ചെല​വി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.
പ​ഞ്ചാ​യ​ത്തു​ക​ൾ​തോ​റും പ​ന്നി​ക​ളെ കൊ​ല്ലാ​ൻ ടീം ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ക​ർ​ഷ​കപ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​വു​ന്നു​മി​ല്ല.