തു​ട​ക്ക​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് ഒ​ന്നി​ച്ച്: ത​രൂ​ർ 4 ​മീ​റ്റ് വി​ത്ത് ത​രൂ​ർ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Tuesday, November 5, 2024 2:50 AM IST
ചേ​ല​ക്ക​ര: മീ​റ്റ് വി​ത്ത് ത​രൂ​ർ പ​രി​പാ​ടി​യി​ൽ ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച് മു​ൻ കേ​ന്ദ്ര​മ​ന്ത്രി ശ​ശി ത​രൂ​ർ എം​പി. ചോ​ദ്യ​ങ്ങ​ളോ​ട് അ​സ​ഹി​ഷ്ണു​ത തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്നാ​യി​രു​ന്നു ആ​ദ്യ​ചോ​ദ്യം. അ​ഭി​ഭാ​ഷ​ക​യാ​യ കെ.​എ. ഷ​ബ്ന​യു​ടെ ചോ​ദ്യ​ത്തി​നു പു​ഞ്ചി​രി​യോ​ടെ മ​റു​പ​ടി: സാ​ധാ​ര​ണ​ക്കാ​ര​നാ​യ മ​നു​ഷ്യ​നാ​ണു ഞാ​ൻ. എ​ല്ലാ​യ്പ്പോ​ഴും എ​ല്ലാ​വ​രെ​യും​പോ​ലെ പ്ര​തി​ക​രി​ക്കും. ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടാ​റി​ല്ല.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ചേ​ല​ക്ക​ര സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ ജാ​ന​കി റാം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളോ​ട് ത​രൂ​ർ പ്ര​തി​ക​രി​ച്ചു.

ഇ​ന്ത്യ​യു​ടെ തു​ട​ക്ക​ത്തി​ൽ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പും ഒ​ന്നി​ച്ചാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തി​ൽ ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​കു​ന്പോ​ൾ പ​ല സ​ർ​ക്കാ​രു​ക​ളും ഇ​ട​യ്ക്കു വീ​ണു. അ​പ്പോ​ൾ ര​ണ്ടാ​മ​തും തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്നു. ഈ ​സം​വി​ധാ​ന​മാ​ണു വ്യ​ത്യ​സ്ത തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ഇ​താ​ണു ജ​നാ​ധി​പ​ത്യ​മെ​ന്നും ത​രൂ​ർ ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി.

നാ​ലു​വ​ർ​ഷ​ബി​രു​ദം ന​ട​പ്പാ​ക്കു​ന്പോ​ൾ ഗു​ണ​മാ​ണോ ദോ​ഷ​മാ​ണോ എ​ന്നാ​യി​രു​ന്നു മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യ ഫാ. ​ചാ​ക്കോ ചി​റ​മ്മ​ലി​ന്‍റെ ചോ​ദ്യം. നാ​ലു​വ​ർ​ഷ ഡി​ഗ്രി​യെ​ന്ന ആ​ശ​ങ്ക ര​ക്ഷി​താ​ക്ക​ൾ​ക്കു​ണ്ടെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്പോ​ൾ നാം ​പി​ന്നോ​ട്ടു​പോ​ക​രു​തെ​ന്നും ത​രൂ​ർ മ​റു​പ​ടി​പ​റ​ഞ്ഞു.

അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി എ​ന്നി​വ കോ​ർ​ത്തി​ണ​ക്കി വ​ണ്‍​ഹെ​ൽ​ത്ത് പ​ദ്ധ​തി കേ​ര​ള​ത്തി​നു ഗു​ണം​ചെ​യ്യും. ആ​യു​ർ​വേ​ദ വെ​ൽ​നെ​സ് മേ​ഖ​ല ഗു​ണ​ക​ര​മാ​ണ്. രാ​ത്രി​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു കൂ​ടു​ത​ൽ വെ​ളി​ച്ചം എ​ല്ലാ​യി​ട​ത്തു​മെ​ത്ത​ണം. ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷ​യൊ​രു​ക്ക​ണം. പ്ര​ശ്ന​ബാ​ധി​ത​മേ​ഖ​ല​ക​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഡ്വ. എ​ൽ​ദോ പൂ​ക്കു​ന്നേ​ൽ മോ​ഡ​റേ​റ്റ​റാ​യി. അ​ജി​ത്ത് താ​ന്നി​ക്ക​ൽ, മോ​ജു​മോ​ഹ​ൻ, ഗോ​കു​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.