പുതിയകാവ്: സംസ്കാരസാഹിതി കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലചന്ദ്രൻ വടക്കേടത്തിനെ അനുസ്മരിച്ചു. മതിലകം ഇ.വി.ജി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കവി ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. കടുത്ത വിമർശനങ്ങൾ ഉയർത്തുമ്പോഴും ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ച കോൺഗ്രസുകാരനായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത് എന്ന് ബക്കർ മേത്തല പറഞ്ഞു.
സംസ്കാരസാഹിതി ചെയർമാൻ കെ.കെ. സഫറലീഖാൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബഷീർ വടക്കൻ, സിനിമാ സംവിധായകൻ സിദ്ദിഖ് ഷെമീർ, സിനിമ - സീരിയൽ താരം ഷൈജൻ ശ്രീവത്സം, സംസ്കാരസാഹിതി മുൻ ചെയർമാൻ കെ.ബി. അനിൽ കുമാർ, ടി.എം. കുഞ്ഞുമൊയ്തീൻ, അഡ്വ. ഒ.എസ്. സുജിത്ത്, ഹംസ കാക്കശേരി, ഇ. ജിനൻ, സി.ബി.ജയലക്ഷി, കെ.ആർ. നിതീഷ്കുമാർ, മൊയ്തീൻ എടച്ചാൽ, ടി.എസ്. ശശി, പ്രഫ. കെ.എ. സിറാജ്, സുധാകരൻ മണപ്പാട്ട്, ഇ.കെ.സോമൻ, കെ.കെ. മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.