പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം ക​മ്മീ​ഷ​ണ​റു​ടെ പോ​ലീ​സ് രാ​ജെ​ന്നു തി​രു​വ​മ്പാ​ടി ദേ​വ​സ്വം
Tuesday, November 5, 2024 2:50 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്ന​ത്തെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ന്‍റെ മൊ​ഴി. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​മു​മ്പാ​കെ​യാ​ണ് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ മൊ​ഴി​ന​ൽ​കി​യ​ത്.

തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ല്‍ മൊ​ഴി​യെ​ടു​പ്പ് നാ​ലു മ​ണി​ക്കൂ​ര്‍ നീ​ണ്ടു. എ​സി​പി വി.​എ. ഉ​ല്ലാ​സ്, എ​സ്ഐ സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് തി​രു​വ​മ്പാ​ടി ദേ​വ​സ്വം സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ്‌​കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​ശ​ശി​ധ​ര​ന്‍ എ​ന്നി​വ​രി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്ത​ത്.

എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൂ​രം ച​ട​ങ്ങു​ക​ൾ നി​ർ​ത്തി​വ​ച്ച​ത് എ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ്ര​ധാ​ന ചോ​ദ്യം. ആ​രാ​ണ് പൂ​രം ച​ട​ങ്ങു​ക​ൾ​ക്കു ത​ട​സം ഉ​ണ്ടാ​ക്കി​യ​തെ​ന്നും ചോ​ദി​ച്ചു. പൂ​രം​ദി​വ​സം രാ​വി​ലെ​മു​ത​ൽ ച​ട​ങ്ങു​ക​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന സ​മീ​പ​ന​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്നു ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ മൊ​ഴി​ന​ൽ​കി. അ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന അ​ങ്കി​ത് അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ് രാ​ജി​നെ അ​നു​സ്മ​രി​പ്പി​ക്കും​വി​ധ​മു​ള്ള പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ൾ.

പൂ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യ എ​ല്ലാ ധാ​ര​ണ​ക​ളും തെ​റ്റി​ച്ചു​കൊ​ണ്ടാ​ണ് ക​മ്മീ​ഷ​ണ​ർ പെ​രു​മാ​റി​യ​ത്. പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള പ​ല തീ​രു​മാ​ന​ങ്ങ​ളും ക​മ്മീ​ഷ​ണ​ർ ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് കൈ​ക്കൊ​ണ്ട​ത്. ഇ​തു ചോ​ദ്യം​ചെ​യ്ത​പ്പോ​ളെ​ല്ലാം അ​തു കേ​ൾ​ക്കാ​ൻ​പോ​ലും ക​മ്മീ​ഷ​ണ​ർ ത​യാ​റാ​യി​ല്ല. ദേ​വ​സ്വം പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും അ​ട​ക്ക​മു​ള്ള​വ​രെ പ​ല​യി​ട​ത്തും പോ​ലീ​സ് ത​ട​ഞ്ഞു.

പൂ​രം ദി​വ​സം രാ​വി​ലെ തി​രു​വ​മ്പാ​ടി​യു​ടെ എ​ഴു​ന്ന​ള്ളി​പ്പ് തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ എ​തി​ർ​പ്പു​ക​ളും വി​ല​ക്കു​ക​ളു​മാ​യി പോ​ലീ​സ് എ​ത്തി. തെ​ക്കോ​ട്ടി​റ​ക്ക​ത്തി​ന്‍റെ ദി​വ​സം ഭാ​ര​വാ​ഹി​ക​ൾ​ക്കും മ​റ്റു പ്ര​വ​ർ​ത്ത​ക​ർ​ക്കും ക്ഷേ​ത്ര​ത്തി​ന​ക​ത്തു ക​യ​റാ​ൻ​വ​രെ ത​ട​സ​മു​ണ്ടാ​യി. ഈ ​സ​മ​യ​ത്തു പോ​ലീ​സു​മാ​യി വാ​ക്കു​ത​ർ​ക്കം​വ​രെ ഉ​ണ്ടാ​യി. കു​ട​മാ​റ്റ​സ​മ​യ​ത്തു സ്പെ​ഷ​ൽ കു​ട​ക​ൾ എ​ത്തി​ച്ച​പ്പോ​ഴും ആ​ന​ക​ൾ​ക്കു പ​ട്ട കൊ​ണ്ടു​വ​ന്ന​പ്പോ​ഴും ക​മ്മീ​ഷ​ണ​ർ പ്ര​ശ്ന​മു​ണ്ടാ​ക്കി. ഉ​ന്തും ത​ള്ളും​വ​രെ അ​വി​ടെ ന​ട​ന്നു എ​ന്നാ​ണ് മൊ​ഴി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്.

മ​ഠ​ത്തി​ൽ​നി​ന്നു​ള്ള വ​ര​വി​ന്‍റെ സ​മ​യ​ത്തും രാ​ത്രി​പ്പൂ​ര​ത്തി​ന്‍റെ സ​മ​യ​ത്തും അ​നാ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​കൊ​ണ്ട് പൂ​രം കാ​ണാ​ൻ എ​ത്തി​യ​വ​രെ​യും ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളെ​യും വെ​ടി​ക്കെ​ട്ടു​പ​ണി​ക്കാ​രെ​യും വെ​ടി​ക്കെ​ട്ടി​നു സ​ഹാ​യി​ക്കേ​ണ്ട ദേ​വ​സ്വ​ത്തി​ന്‍റെ വോ​ള​ന്‍റി​യ​ർ​മാ​രെ​യും പ്ര​വ​ർ​ത്ത​ക​രെ​യും​വ​രെ പോ​ലീ​സ് ത​ട​യു​ന്ന സ്ഥി​തി​യു​ണ്ടാ​യി. അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​തി​നു​പു​റ​മെ ദേ​വ​സ്വം ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍​ക്കു​നേ​രേ പോ​ലും ലാ​ത്തി​യ​ടി​യു​ണ്ടാ​യി. ഇ​തോ​ടെ​യാ​ണ് ച​ട​ങ്ങ് മാ​ത്ര​മാ​ക്കി എ​ഴു​ന്ന​ള്ളി​ച്ച​തെ​ന്നും, വെ​ടി​ക്കെ​ട്ടു​പു​ര​യു​ടെ താ​ക്കോ​ൽ പോ​ലി​സ് കൊ​ണ്ടു​പോ​യ​തും പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി​യെ​ന്നും മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്.