പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വം: മൊ​ഴി​യെ​ടു​പ്പ് തു​ട​ങ്ങി; മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ മൊ​ഴി
Sunday, November 3, 2024 7:15 AM IST
തൃ​ശൂ​ർ: പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ആ​ദ്യ​മെ​ടു​ത്ത​ത്. പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത്രി​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പൂ​ര​ദി​ന​ത്തി​ൽ സ്വ​രാ​ജ് റൗ​ണ്ടി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചോ എ​ന്നാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ ത്. അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടോ എ​ന്ന​താ​ണ് മു​ഖ്യ​ചോ​ദ്യം. മു​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ങ്കി​ത് അ​ശോ​ കി​നെ​തി​രേ മെ​ഡി​ക്ക​ൽ സം​ഘം മൊ​ഴി​ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. ആം​ബു​ല​ൻ​സ് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​മ്മീ​ഷ​ണ​ർ ശ​കാ​രി​ച്ചെ​ന്ന മൊ​ഴി​യാ​ണ് മെ​ഡി​ക്ക​ൽ സം​ഘം ന​ൽ​കി​യ​തെ​ന്ന​റി​യു​ന്നു. എം​ജി റോ​ഡി​ലൂ​ടെ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്പോ​ഴാ​ണ് ക​മ്മീ​ഷ​ണ​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ക​യ​ർ​ത്തു​സം​സാ​രി​ച്ച​ത്.
ആം​ബു​ല​ൻ​സി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആം​ബു​ല​ൻ​സ് നി​യ​ന്ത്രി​ക്കു​ന്ന​ത് ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടും മെ​ഡി​ക്ക​ൽ സം​ഘ​ത്തെ ശ​കാ​രി​ച്ചെ​ന്നു​മാ​ണ് മൊ​ഴി. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ളെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി.

നെ​ടു​പു​ഴ സി​ഐ സി. ​അ​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​പ്ര​വ​ർ​ത്തി​ച്ച വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​റാ​യി​രു​ന്ന ഡ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ.​എ​ൻ. സ​തീ​ഷ്, അ​സി. നോ​ഡ​ൽ ഓ​ഫി​സ​റാ​യി​രു​ന്ന പി.​കെ. രാ​ജു, മെ​ഡി​ക്ക​ൽ കോ​ള​ജ് നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ.​സി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന ജി​ല്ലാ ഓ​ഫി​സ​ർ, തൃ​ശൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​ന്നി​വ​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

ആം​ബു​ല​ൻ​സു​ക​ൾ​ക്കു സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധം എം​ഒ റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യെ​ന്നും തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ കു​ട​മാ​റ്റം ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന​രി​കെ മെ​ഡി​ക്ക​ൽ പ​വ​ലി​യ​നി​ലേ​ക്ക് മാ​ത്ര​മാ​യു​ള്ള പ്ര​ത്യേ​ക സോ​ണി​ലൂ​ടെ പൊ​തു​ജ​ന​ത്തെ ക​ട​ത്തി​വി​ട്ട​തു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മൊ​ഴി ന​ൽ​കി. ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഇ​ക്കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ പ​റ​ഞ്ഞെ​ന്നും എ​ന്നി​ട്ടും പ​രി​ഹാ​ര​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ട്ടു. പ​ല​ത​വ​ണ പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ടാ​തെ പോ​ലീ​സ് ത​ർ​ക്ക​ത്തി​നു വ​ന്ന​താ​യും മെ​ഡി​ക്ക​ൽ സം​ഘം മൊ​ഴി കൊ​ടു​ത്തു.

തി​രു​വ​ന്പാ​ടി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളു​ടെ മൊ​ഴി​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നു ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സ്വ​ന്തം ലേ​ഖ​ക​ൻ