മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വേ​ദ​ന​നി​വാ​ര​ണ ക്ലി​നി​ക് വീ​ണ്ടും തു​ട​ങ്ങി
Sunday, November 3, 2024 7:09 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​നു​കീ​ഴി​ൽ വേ​ദ​ന​നി​വാ​ര​ണ ക്ലി​നി​ക് വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കോ​വി​ഡ് കാ​ല​ത്തു പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക്ലി​നി​ക്കാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും തു​ട​ങ്ങി​യ​ത്.

കാ​ൻ​സ​ർ​മൂ​ല​വും എ​ല്ലു​രോ​ഗം​മൂ​ല​വും ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു​ണ്ടാ​കു​ന്ന വേ​ദ​ന​ക​ൾ​ക്കു​മെ​ല്ലാം ക്ലി​നി​ക്കി​ൽ​നി​ന്നു സേ​വ​നം ല​ഭി​ക്കും. ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഒ​പി​ക്കു പു​റ​മേ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും സേ​വ​നം ല​ഭി​ക്കും. അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​ൻ ചെ​യ്തു വേ​ദ​ന​യു​ള്ള സ്ഥ​ല​വും കാ​ര​ണ​വും ക​ണ്ടെ​ത്തി ചി​കി​ത്സ​ന​ൽ​കും. ഇ​ഞ്ച​ക്‌​ഷ​നാ​ണ് പ്ര​ധാ​ന ചി​കി​ത്സ. കൂ​ടാ​തെ ക്ലി​നി​ക്കി​ൽ എ​ല്ലാ ദി​വ​സ​വും പാ​ലി​യേ​റ്റീ​വ് ഒ​പി​യും പ്ര​വ​ർ​ത്തി​ക്കും.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ബി. സ​ന​ൽ​കു​മാ​ർ, സൂ​പ്ര​ണ്ട് ഡോ.​എം. രാ​ധി​ക, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​പി.​വി. സ​ന്തോ​ഷ്, അ​ന​സ്തേ​ഷ്യ മേ​ധാ​വി ഡോ. ​ബാ​ബു​രാ​ജ്, ഡോ. ​ആ​ശി​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.