പ​രാ​തി​ക​ൾ​ക്കു പ​രി​ഹാ​ര​ങ്ങ​ളി​ല്ല; ദു​രി​തം അ​നു​ഭ​വി​ക്കാ​ൻത​ന്നെ ജ​ന​ങ്ങ​ൾ​ക്കു വി​ധി
Sunday, November 3, 2024 7:09 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ ന​ട​ക്കു​ന്ന കൊ​ര​ട്ടി​യി​ലും മു​രി​ങ്ങൂ​രി​ലും ചി​റ​ങ്ങ​ര​യി​ലും സ​ർ​വ​ത്ര വെ​ള്ള​ക്കെ​ട്ടാ​ണ്. ഇ​തു​മൂ​ലം മൂ​ന്നി​ട​ങ്ങ​ളി​ലും കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് രൂ​പ​പ്പെ​ട്ട​ത്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ഭാ​വി​ക​മാ​യും ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യും നി​ർ​മാ​ണ ക​മ്പ​നി​ക​ളും പു​ല​ർ​ത്തു​ന്ന നി​സം​ഗ​ത​യു​ടെ ദു​രി​തം പേ​റേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പൊ​തു​ജ​നം.

പ്രാ​ദേ​ശി​ക വി​കാ​ര​ങ്ങ​ളും സാ​ഹ​ച​ര്യ​ങ്ങ​ളും മ​ന​സി​ലാ​ക്കാ​തെ​യു​ള്ള നി​ർ​മാ​ണ പ്ര​വൃത്തി​ക​ളാ​ണ് മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​ത്. അ​ടി​പ്പാ​ത / മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ദ​ൽ റോ​ഡി​ന്‍റേയും ഡ്രൈ​യി​നേ​ജു​ക​ളു​ടെ​യും പ​ണി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.
കൊ​ര​ട്ടി​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നും ജം​ഗ്ഷ​നി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ചെ​റു​ത​ല്ല.

യാ​തൊ​രു ദീ​ർ​ഘ വീ​ക്ഷ​ണ​വും ഇ​ല്ലാ​ത്ത നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളാ​ണ് കൊ​ര​ട്ടി, മു​രി​ങ്ങൂ​ർ, ചി​റ​ങ്ങ​ര മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ള​ടെ പ​രാ​തി​ക​ൾ​ക്കും പ​രി​ദേ​വ​ന​ങ്ങ​ൾ​ക്കും യാ​തൊ​രു പ​രി​ഗ​ണ​ന​യു​മി​ല്ലാ​തെ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും ക​രാ​ർ ക​മ്പ​നി​യും ന​ട​ത്തു​ന്ന നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ ജ​നരോ​ഷം ശ​ക്ത​മാ​ണ്.

ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​തെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​രാ​നാ​ണ് ഭാ​വ​മെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ച് സേ​വ് കൊ​ര​ട്ടി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.