കാ​റ​ളം ലൈ​ഫ് പ​ദ്ധ​തി: വീ​ടെ​ന്ന സ്വ​പ്നം, കാ​ടെ​ന്ന യാ​ഥാ​ര്‍​ഥ്യം
Monday, November 4, 2024 2:35 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ത​ക​ര്‍​ന്നുവീ​ണൊ​രു സ്വ​പ്‌​നംപോ​ലെ​യാ​ണ് ഈ ​സ്വ​പ്‌​നപ​ദ്ധ​തി. മ​നു​ഷ്യ​ന്‍ ത​ലചാ​യ്‌​ക്കേ​ണ്ട ഇ​വി​ടെ ഇ​ന്ന് മ​ര​പ്പ​ട്ടി​ക​ളും ഇ​ഴ​ജ​ന്തു​ക്ക​ളു​മാ​ണ് വാ​സ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ടുപി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ല്‍ ആ​രും ഇ​വി​ടേ​ക്കു വ​രാ​റി​ല്ല. പാ​വ​ങ്ങ​ളു​ടെ വീ​ടെ​ന്ന യാ​ഥാ​ര്‍​ഥ്യ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ത​ല​ചാ​യ്ക്കാ​നി​ട​മി​ല്ലാ​ത്ത ഒ​രുപ​റ്റം നി​ര്‍​ധ​ന​രു​ടെ കാ​ത്തി​രി​പ്പി​ന് ഇ​നി​യും വി​രാ​മ​മാ​യി​ട്ടി​ല്ല. കാ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ളാ​നി​യി​ല്‍ ഭൂ​ര​ഹി​ത​ര്‍​ക്കും ഭ​വ​ന​ര​ഹി​ത​ര്‍​ക്കു​മാ​യി ലൈ​ഫ് മി​ഷ​ന്‍ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം നി​ല​ച്ച​തോ​ടെ​യാ​ണ് ഇ​വ​രു​ടെ കാ​ത്തി​രി​പ്പി​നു മ​ങ്ങ​ലേ​റ്റ​ത്. നി​ര്‍​മാ​ണം നി​ല​ച്ച​തോ​ടെ കെ​ട്ടി​ട​ങ്ങ​ള്‍ പ​ണി​യു​ന്ന സ്ഥ​ല​ത്തും ചു​മ​രു​ക​ളി​ലും നി​ര്‍​മാ​ണ​ത്തി​നാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന അ​ലൂ​മി​നി​യം ഫ്രെ​യി​മു​ക​ളി​മെ​ല്ലാം കാ​ടു​ക​യ​റി. വ​ലി​യ ഇ​രു​മ്പു​തൂ​ണുക​ള്‍, കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സ​ര്‍ തു​ട​ങ്ങി​യ​വ തു​രു​മ്പെ​ടു​ത്തു. ക​രാ​റു​കാ​രു​മാ​യു​ള്ള പ്ര​ശാ​ന​മാ​ണ് നി​ര്‍​മാ​ണം വൈ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

8മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം
ഫ​ലംക​ണ്ടി​ല്ല

ആ​റു​മാ​സം​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് 2020ല്‍ ​തു​ട​ങ്ങി​യ കെ​ട്ടി​ട​നി​ര്‍​മാ​ണ​മാ​ണ് എ​ങ്ങു​മെ​ത്താ​ത്ത അ​വ​സ്ഥ​യി​ല്‍ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​ത്. 2020 സെ​പ്റ്റം​ബ​ര്‍ 24ന് ​മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. 9.20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 43,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ എ​ല്‍​ജി​എ​സ്എ​ഫ് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്. മ​റ്റുപ​ല സ്ഥ​ല​ങ്ങ​ളി​ലും ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഫ്ലാ​റ്റു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടും കാ​റ​ള​ത്ത് എ​വി​ടെ​യു​മെ​ത്താ​ത്ത സ്ഥി​തി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളോ അ​ധി​കാ​രി​ക​ളോ വേ​ണ്ട​ത്ര ശ്ര​ദ്ധ​യോ പ​രി​ശ്ര​മ​മോ ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

8ഭീ​തി​യി​ല്ലാ​തെ കി​ട​ന്നു​റ​ങ്ങാ​ൻ
കൊ​തി​ച്ച് 72 കു​ടും​ബ​ങ്ങ​ള്‍

കാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​നി​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 84 സെ​ന്‍റില്‍ ര​ണ്ടു ബ്ലോ​ക്കു​ക​ളി​ലാ​യി 72 ഫ്ലാറ്റു​ക​ളാ​ണ് ലൈ​ഫ് മി​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന​ത്. 72 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഇ​വി​ടെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. 9.20 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​സ​മു​ച്ച​യ​ങ്ങ​ളു​ടെ ആ​കെ വി​സ്തീ​ര്‍​ണം 43,000 ച​തു​ര​ശ്ര അ​ടി​യാ​ണ്. പാ​ര്‍​പ്പി​ട യൂ​ണി​റ്റു​ക​ള്‍​ക്കുപു​റ​മെ​ യോ​ജ​ന​പ​രി​പാ​ല​ന കേ​ന്ദ്രം, കോ​മ​ണ്‍ റൂം, ​സി​ക്ക് റൂം, ​മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, സൗ​രോ​ര്‍​ജ സം​വി​ധാ​നം എ​ന്നി​വ​യും ഉ​ണ്ടാ​കും.

500 ച​തു​ര​ശ്ര​യ​ടി​യി​ല്‍ ര​ണ്ട് കി​ട​പ്പു​മു​റി, ഹാ​ള്‍, അ​ടു​ക്ക​ള, ബാ​ല്‍​ക്ക​ണി, ശൗ​ചാ​ല​യം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഓ​രോ യൂ​ണി​റ്റും. അ​ഹ​മ്മ​ദാ​ബാ​ദി​ലെ മി​ത്‌​സു​മി ഹൗ​സിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​ക്കാ​ണു ലൈ​ഫ് മി​ഷ​ന്‍ ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

8തു​ട​ക്ക​ത്തി​ലേ ക​ല്ലു​ക​ടി

ഫ്ലാറ്റു​ക​ളു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി​യ കാ​ലം മു​ത​ല്‍ ത​ട​സ​ങ്ങ​ളാ​ണെ​ന്ന് ജ​നം പ​റ​യു​ന്നു. നേ​ര​ത്തേ ജോ​ലി​ക്കാ​രു​ടെ പ്ര​ശ​നം​മൂ​ലം പ​ണി നി​ര്‍​ത്തി​വെ​ച്ചി​രു​ന്നു. പി​ന്നീ​ട് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ സാ​ധ​ന​സ​മ​ഗ്രി​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം നി​ര്‍​ത്തി​വച്ചു. ഇ​തി​നി​ട​യി​ല്‍ മ​ഴ മൂ​ല​വും പ്ര​വൃ​ത്തി​ക​ള്‍ ത​ട​സ​പ്പെ​ട്ടു. ര​ണ്ടുവ​ര്‍​ഷ​മാ​യി പ​ണി​യൊ​ന്നും ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ഫ്ലാ​റ്റിന്‍റെ കെ​ട്ടി​ട​നി​ര്‍​മാ​ണം താ​ഴ​ത്തെ നി​ല​യി​ലെ ചു​മ​രു​ക​ളു​ടെ ഘ​ട​ന​യി​ല്‍ മാ​ത്രം ഒ​തു​ങ്ങി. ര​ണ്ടാ​മ​ത്തെ ഫ്ലാറ്റി​ലെ തൂ​ണു​ക​ളു​ടെ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​വൃത്തി​ക​ള്‍ പാ​തി​യി​ല്‍നി​ല​ച്ച​ നി​ല​യി​ലാ​ണ്. തൂ​ണു​ക​ളു​ടെ താ​ഴെ വെ​ള്ളം കെ​ട്ടി​നി​ന്ന് സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ന്ന​താ​യി അ​യ​ല്‍​വാ​സി കാ​യം​പു​റം കു​ട്ട​ന്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി നൽ​കി​യ​പ്പോ​ള്‍ ല​ഭി​ച്ച ക്ലോ​റി​ന്‌ചേ​ര്‍​ത്ത് വെ​ള്ളം ശു​ദ്ധീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ല്‍ തൂ​ണു​ക​ളു​ടെ ഉ​യ​ര​ത്തി​ല്‍ വെ​ള്ളം വ​രും. മാ​ത്ര​മ​ല്ല, രാ​ത്രി​യാ​യാ​ല്‍ പാ​മ്പു​ക​ള​ട​ക്ക​മു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മ​ര​പ്പ​ട്ടി​യു​ടെ​യു​മെ​ല്ലാം ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും കു​ട്ട​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ര​ണ്ടുഘ​ട്ട​ങ്ങ​ളി​ലാ​യി കെ​ട്ടി​ട​ത്തി​നന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ല്‍, ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഇ​നി​യെ​ത്ര കാ​ലം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്ന​ത്.