മ​ച്ചാ​ടി​ന്‍റെ മാ​മാ​ങ്ക​പ്പെ​രു​മ ക​ട​ൽ ക​ട​ക്കു​ന്നു
Monday, November 4, 2024 2:35 AM IST
വ​ട​ക്കാ​ഞ്ചേ​രി: മ​ച്ചാ​ടി​ന്‍റെ മാ​മാ​ങ്ക​പ്പെ​രു​മ ക​ട​ൽ ക​ട​ക്കു​ന്നു. ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ദു​ബാ​യി​ൽ ന​ട​ക്കു​ന്ന"​മ്മ​ടെ തൃ​ശൂ​ർ പൂ​ര​'ത്തി​ൽ ഇ​ത്ത​വ​ണ മ​ച്ചാ​ട് മാ​മ​ങ്ക​ക്കു​തി​ര​യെ​യും എ​ഴു​ന്ന​ള്ളി​ക്കും. മ​ച്ചാ​ട് ദേ​ശ​ത്തുനി​ന്ന് പു​തി​യ കു​തി​ര​യെ നി​ർ​മി​ച്ചാ​ണു വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. പ്ര​വാ​സികൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മ​ച്ചാ​ട് മാ​മാ​ങ്ക​ക്കു​തി​ര​യെ എ​ഴു​ന്ന​ള്ളി​ക്കു​ക.
തേ​ക്കി​ൻ​ത​ടി​യി​ൽ കു​തി​രച​ട്ട​ക​വും കു​തി​ര​ത്ത​ല​യും നി​ർ​മി​ച്ചശേ​ഷം പ​ച്ച​മു​ള​യും വൈ​ക്കോ​ ലുംകൊ​ണ്ട് പൊ​യ്ക്കുതി​ര​യെ നി​ർ​മി​ച്ച് തു​ണി​കൊ​ണ്ടു പൊ​തി​ഞ്ഞ് പു​തി​യ നാ​ള​വും ആ​ല​വ​ട്ട​വും മ​റ്റ് ആ​ട​യാ​ഭ​ര​ണ​ങ്ങ​ളും അ​ണി​യി​ച്ചാ​ണ് ക​പ്പ​ൽമാ​ർ​ഗം കൊ​ണ്ടു​പോ​കു​ന്ന​ത്.

ശി​ല്പി കെ.​എ​സ്. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​കെ.​ഗീ​ജേ​ഷ്, എ.​കെ. മ​ണി​ക​ണ്ഠ​ൻ, ബി​നോ​യ്, കെ.​ടി.​ വേ​ണു, സു​നി​ത സ​ജീ​ഷ്, ബാ​ല​ൻ എ​ട​മ​ന, സു​ഭാ​ഷ് മൂ​ർ​ക്ക​നാ​ട്ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​ക്കൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു കു​തി​രനി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​രു​മ​ത്ര​ കു​ടും​ബാ​ട്ടു​കാ​വ് ക്ഷേ​ത്ര​ത്തി​ൽവ​ച്ച് പൊ​യ്ക്കു​തി​ര​യ്ക്കു ത​ല​വ​ച്ച് ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ ചാ​ർ​ത്തി​യ ശേ​ഷം മ​ച്ചാ​ട് ഇ​ള​യ​ത് അ​രീ​ക്ക​ര​യി​ല്ല​ത്ത് കൃ​ഷ്ണ​കു​മാ​ർ ഇ​ള​യ​ത് കു​തി​ര​യെ കൈ​മാ​റി. പ്ര​വാ​സിസം​ഘ​ട​ന​ക​ൾ​ക്കു​വേ​ണ്ടി വി​ഷ്ണു അ​ന്ന​ക​ര ഏ​റ്റു​വാ​ങ്ങി.

വി​വി​ധ ദേ​ശ​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ദി​നേ​ശ​ൻ ത​ട​ത്തി​ൽ, കെ. ​സു​ധീ​ഷ്, കെ.​ രാ​മ​ച​ന്ദ്ര​ൻ, ഐ​ശ്വ​ര്യ ഉ​ണ്ണി, പി.​കെ. ​രാ​മ​ച​ന്ദ്ര​ൻ, ശി​വ​ദാ​സ​ൻ കോ​ട്ട​യി​ൽ, പി. ​വാ​സു​ദേ​വ​ൻ, കെ. ​ശ്രീ​ദാ​സ്, ടി. ​ഗി​രീ​ഷ്, എം.​ അ​രു​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.