തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ: വ​രു​ന്ന​തു ഹൈ​ടെ​ക് റെ​യി​ൽ​ പോ​ർ​ട്ട്; അ​ന്തി​മ​രൂ​പ​രേ​ഖ ത​യാ​ർ
Monday, November 4, 2024 2:35 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: അ​ടി​മു​ടി മാ​റ്റ​വു​മാ​യി തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​ന്തി​മ​രൂ​പ​രേ​ഖ പു​റ​ത്ത്. ബം​ഗ​ളൂ​രു​വി​ലെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (ഐ​ഡെ​ക്) എ​ന്ന ക​ണ്‍​സ​ൾ​ട്ടിം​ഗ് ക​ന്പ​നി​യാ​ണു രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. റെ​യി​ൽ​വേ​യു​ടെ സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റു ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന റെ​യി​ൽ​പോ​ർ​ട്ട് മോ​ഡ​ലി​ലാ​ണ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം. തൊ​ട്ട​ടു​ത്തു​ള്ള കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നും ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​രേ​ഖ.

393.58 കോ​ടി തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ച​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു. പു​തു​ക്കി​നി​ർ​മി​ക്കു​ന്ന തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​ന്തി​മ​രൂ​പ​രേ​ഖ വി​ല​യി​രു​ത്താ​നും മ​റ്റു പ​രി​ശോ​ധ​ന​ക​ൾ​ക്കു​മാ​യി ഇ​ന്ന​ലെ മ​ന്ത്രി സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു നി​ല​വി​ൽ പ്ര​വേ​ശി​ക്കു​ന്ന പാ​ത​യ​ട​ക്കം വീ​തി​കൂ​ട്ടും. പ​ല നി​ല​ക​ളി​ലാ​യി പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നൊ​പ്പം സാം​സ്കാ​രി​ക​പൈ​തൃ​കം​കൂ​ടി നി​ല​നി​ർ​ത്തി​യാ​ണ് നി​ർ​മാ​ണം. വി​മാ​ന​ത്താ​വ​ള​മാ​തൃ​ക​യി​ൽ പ്ര​ത്യേ​ക ക​വാ​ട​ങ്ങ​ളു​മു​ണ്ട്.

സ്റ്റേ​ഷ​ൻ വി​ക​സ​ന​ത്തി​ന് അ​ന്തി​മാ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് 3ഡി ​രൂ​പ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. ക​രാ​ർ​ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. നി​ർ​മാ​ണം അ​ടു​ത്ത​വ​ർ​ഷം ആ​ദ്യം തു​ട​ങ്ങും.

പ്ര​തി​വ​ർ​ഷം എ​ഴു​പ​തു​ല​ക്ഷം യാ​ത്ര​ക്കാ​രാ​ണു തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. പ്ര​ത്യേ​കം പാ​ർ​ക്കിം​ഗ് സം​വി​ധാ​നം, ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ, കാ​ൽ​ന​ട- സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ത​ക​ൾ, റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ന​ട​പ്പാ​ല​ങ്ങ​ൾ, ലി​ഫ്റ്റു​ക​ൾ, എ​സ്ക​ലേ​റ്റ​ർ, വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പു​തി​യ സ്റ്റേ​ഷ​നി​ലു​ണ്ടാ​വും.

വ​രു​മാ​ന​ത്തി​ൽ മു​ന്പ​ൻ തൃ​ശൂ​ർ

ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണു തൃ​ശൂ​ർ. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം 164.78 കോ​ടി​യും ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം 134. 61 കോ​ടി​യും വ​രു​മാ​ന​മാ​യി ല​ഭി​ച്ചു. പ്ര​തി​വ​ർ​ഷം പ​ത്തു​ല​ക്ഷം യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന​യും തൃ​ശൂ​രി​ൽ​നി​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​ക​ദേ​ശം 59 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണെ​ങ്കി​ൽ ഈ​വ​ർ​ഷം 69 ല​ക്ഷം യാ​ത്ര​ക്കാ​ർ തൃ​ശൂ​രി​നെ ആ​ശ്ര​യി​ച്ചു.

സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തോ​ ടെ കൂ​ടു​ത​ൽ​പേ​ർ തൃ​ശൂ​രി​നെ ആ​ശ്ര​യി​ക്കു​മെ​ന്നു ക​രു​തു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ക്കാ​നാ​ണ് കേ​ന്ദ്രം പ​ദ്ധ​തി​യി​ട്ട​ത്. ഇ​തി​നെ​തി​രേ ദ​ക്ഷി​ണ റെ​യി​ൽ​വേ എം​പ്ലോ​യീ​സ് അ​സോ ​സി​യേ​ഷ​നും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

‌വ​ൻ​വ​രു​മാ​ന​മു​ണ്ടാ​യി​ട്ടും സ്റ്റേ​ഷ​നി​ൽ നി​ല​വി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല. ക​ക്കൂ​സ് മാ​ലി​ന്യ​മു​ൾ​പ്പെ​ടെ പൊ​തു​ക​നാ​ലി​ലേ​ക്കു ത​ള്ളു​ന്ന​തി​നെ​തി​രേ കോ​ർ​പ​റേ​ഷ​നും രം​ഗ​ത്തു​വ​ന്നി​രു​ന്നു.