ആ​യു​ർ​വേ​ദദി​നം; ഫുഡ് എക്സ്പോയും സെമിനാറും ന​ട​ത്തി
Saturday, November 2, 2024 4:55 AM IST
തൃ​ശൂ​ർ: വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് മാ​ത്ര​മ​ല്ല ചി​കി​ത്സ​യെ​ന്നും അ​തി​നെ ചെ​റു​ക്കാ​ൻ ആ​യു​ർ​വേ​ദം അ​നു​ശാ​സി​ക്കു​ന്ന ജീ​വി​ത​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു സാ​ധി​ക്കു​മെ​ന്നും പി. ​ബാ​ല​ച​ന്ദ്ര​ൻ എം​
എ​ൽ​എ. ആ​യു​ർ​വേ​ദ​ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൗ​ണ്‍​ഹാ​ ളി​ൽ ആ​യു​ർ​വേ​ദ ഫു​ഡ് എ​ക്സ് പോ​യും സെ​മി​നാ​റും ഉ​ദ്ഘാ​ട​നം​ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ബൗ​ദ്ധ​പാ​ര​ന്പ​ര്യ​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണ് ആ​യു​ർ​വേ​ദ​പാ​ര​ന്പ​ര്യ​മെ​ന്നും അ​തി​നെ പ്ര​ത്യേ​ക സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി ചു​രു​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ മു​ര​ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ക്സ്പോ​യി​ൽ ആ​രോ​ഗ്യ​ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​യും ഔ​ഷ​ധ​സ​സ്യ​പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ആ​യു​ർ​വേ​ദ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി.

ഒ​ല്ലൂ​ർ വൈ​ദ്യ​ര​ത്നം ആ​യു​ർ​വേ​ദ കോ​ള​ജ്, ചെ​റു​തു​രു​ത്തി പി​എ​ൻ​എ​ൻ​എം ആ​യു​ർ​വേ​ദ കോ​ള​ജ് എ​ന്നി​വ എ​ക്സ്പോ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ.​എ സോ​ണി​യ അ​ധ്യ​ക്ഷ​ത
വ​ഹി​ച്ചു. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ശ​ര​ണ്യ, ഡി​എം​ഒ (ആ​രോ​ഗ്യം) ഡോ. ​ശ്രീ​ദേ​വി, ഡോ. ​സ്മി​നി മൂ​ഞ്ഞേ​ലി, ഡോ. ​ഹ​നി​നി എം. ​രാ​ജ്, ഡോ.  ​സി.​എ. ബി​മ​ൽ, ഡോ. ​ലെ​സ്‌​ലി വി​ല്ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.