ആ​രോ​പ​ണ - പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ക​ത്തു​ന്നു ; വി​വാ​ദ​ച്ചൂ​ടി​ൽ പോ​ർ​ക്ക​ളം
Saturday, November 2, 2024 4:55 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ​മാ​ത്രം ശേ​ഷി​ക്കേ വി​വാ​ദ​ങ്ങ​ൾ നി​റ​ഞ്ഞ് പോ​രാ​ട്ട​ഭൂ​മി. പൂ​രം​ക​ല​ക്ക​ലും ആ​ന​യെ​ഴു​ന്ന​ള്ളി​പ്പും വെ​ടി​ക്കെ​ട്ട് ദൂ​ര​പ​രി​ധി​യും ചൂ​ടേ​റി​യ വാ​ഗ്വാ​ദ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്പോ​ൾ അ​തു​വ​രെ ഗോ​ള​ടി​ച്ച ബി​ജെ​പി​ക്കു തി​രി​ച്ച​ടി​യാ​യി കു​ഴ​ൽ​പ്പ​ണ വി​വാ​ദം. കേ​വ​ലം പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഒ​തു​ങ്ങാ​തെ ബി​ജെ​പി സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തി​ലേ​ക്കു​വ​രെ കു​ന്ത​മു​ന നീ​ട്ടാ​നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മം.

സു​രേ​ഷ് ഗോ​പി​യു​ടെ ആം​ബു​ല​ൻ​സ് പ്ര​സ്താ​വ​ന നേ​തൃ​ത്വ​ത്തി​നു​ണ്ടാ​ക്കി​യ അ​ന്പ​ര​പ്പ് മാ​റും​മു​ന്പേ​യാ​ണ് ബി​ജെ​പി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ മു​ൻ സെ​ക്ര​ട്ട​റി​യു​ടെ കു​ഴ​ൽ​പ്പ​ണ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ള്ള​പ്പ​ണ​ക്കേ​സി​നെ​ക്കു​റി​ച്ചു വെ​ളി​പ്പെ​ടു​ത്തി​യ സ്ഥി​തി​ക്ക് എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു പ​റ​യു​മെ​ന്നാ​ണ് തി​രൂ​ർ സ​തീ​ഷി​ന്‍റെ നി​ല​പാ​ട്.

കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​തി​നൊ​പ്പം ആ​ദാ​യ​നി​കു​തി​വ​കു​പ്പി​നും ക​ള്ള​പ്പ​ണ​ക്കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന ഇ​ഡി​ക്കും പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​താ​ണ്. കേ​സ് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ണ​മെ​ത്തി​ക്കാ​ൻ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തു ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി എം​എ​ൽ​എ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ, പേ​രു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ, സം​ഘ​ട​നാ​സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ശ​ൻ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി ഗി​രീ​ഷ് നാ​യ​ർ എ​ന്നി​വ​ർ ക​ള്ള​പ്പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്നെ​ന്നും പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​സി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച എ​സി​പി വി.​കെ. രാ​ജു വീ​ണ്ടും സ​തീ​ഷി​ന്‍റെ മൊ​ഴി​യെ​ടു​ക്കും.

കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും സം​സ്ഥാ​ന​നേ​താ​ക്ക​ളും രം​ഗ​ത്തു​വ​ന്നു. കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു സി​പി​എം നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ ആ​രോ​പ​ണ - പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ക​ടു​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും തൊ​ട്ടു​മു​ന്പു ന​ട​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പും അ​ട്ടി​മ​റി​ക്കാ​നാ​ണ് പ​ണം എ​ത്തി​ച്ച​തെ​ന്നാ​ണു സി​പി​എ​മ്മി​ന്‍റെ ആ​രോ​പ​ണം.

ക​രു​വ​ന്നൂ​ർ, കു​ട്ട​നെ​ല്ലൂ​ർ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ പ​ഴു​തു​ണ്ടാ​ക്കി അ​ന്വേ​ഷി​ക്കു​ന്ന ഇ​ഡി, തെ​ളി​വു​ക​ളു​ള്ള ക​ള്ള​പ്പ​ണ​ക്കേ​സി​ൽ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യം. എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു പി.​പി. ദി​വ്യ​ക്കെ​തി​രേ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം സി​പി​എ​മ്മി​നെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു. പു​തി​യ വി​വാ​ദ​ങ്ങ​ളി​ലൂ​ടെ ആ ​വി​ഷ​യം സ​ജീ​വ​ച​ർ​ച്ച​യി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്താ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

ചേ​ല​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും കു​ഴ​ൽ​പ്പ​ണ​ക​ട​ത്തി​ൽ ശ​ക്ത​മാ​യി രം​ഗ​ത്തു​വ​ന്നു. പൂ​രം ക​ല​ക്കി​യ​തു സി​പി​എം-​ബി​ജെ​പി ഡീ​ൽ ആ​യി​രു​ന്നെ​ന്ന് ആ​രോ​പി​ച്ച കോ​ണ്‍​ഗ്ര​സ്, കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ലും ഇ​തേ നി​ല​പാ​ടി​ലാ​ണ്. എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​ന്ന​തി​നൊ​പ്പം പൂ​രം ക​ല​ക്ക​ലും കേ​ന്ദ്ര നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്നു പ്ര​തി​സ​ന്ധി​യി​ലാ​യ വെ​ടി​ക്കെ​ട്ടും കോ​ണ്‍​ഗ്ര​സ് സ​ജീ​വ​മാ​ക്കി നി​ർ​ത്തു​ന്നു.

ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ൽ​നി​ന്നും പ്ര​ചാ​ര​ണ​ത്തെ വ​ഴി​മാ​റ്റി​വി​ടാ​നു​ള്ള അ​വ​സ​ര​മാ​യി​ട്ടു​കൂ​ടി നേ​താ​ക്ക​ൾ പു​തി​യ വി​വാ​ദ​ത്തെ കാ​ണു​ന്നു.