ചാ​ല​ക്കു​ടി ക്രി​മ​റ്റോ​റി​യം വി​ഷ​യം:: ന​ഗ​ര​സ​ഭ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം
Saturday, November 2, 2024 4:55 AM IST
ചാ​ല​ക്കു​ടി: ക്രി​മ​റ്റോ​റി​യം വി​ഷ​യ​ത്തച്ചൊല്ലി കൗ​ൺ​സി​ലി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം. കൗ​ൺ​സി​ൽ ന​ട​പ​ടി​ക​ൾ പ്ര​തിപ​ക്ഷം​ ത​ടസ​പ്പെ​ടു​ത്തി​യതി​നെതു​ട​ർ​ന്നു അ​ജ​ൻഡ​ക​ൾ പാ​സാ​ക്കി കൗ​ൺ​സി​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

ക്രി​മറ്റോ​റി​യം പു​കക്കു​ഴ​ൽ പു​നഃ​സ്ഥാ​പി​ക്കാ​തെ കൗ​ൺ​സി​ലി​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് കൗ​ൺ​സി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾത​ന്നെ പ്ര​തി​പ​ക്ഷനേ​താ​വ് സി.​എ​സ്.​സു​രേ​ഷ് രം​ഗ​ത്തു​വ​ന്നു. എ​ന്നാ​ൽ ക്രി​മറ്റോ​റി​യ​ത്തി​ന്‍റെ പു​കക്കു​ഴ​ൽ ഒ​ടി​ഞ്ഞുവീ​ണ​തി​നെതു​ട​ർ​ന്ന് പു​ന​ഃസ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ അ​തി​വേ​ഗം പൂ​ർ​ത്തീ​ക​രി​ച്ചുവ​രി​ക​യാ​ണെ​ന്നും അ​ടു​ത്ത ആ​ഴ്ച​യോ​ടെ ക്രി​മറ്റോ​റി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു അ​റി​യി​ച്ചു.

ക്രി​മറ്റോ​റി​യം വി​ഷ​യം പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ തു​റ​ന്ന ച​ർ​ച്ച​ക്ക് ത​യ്യാ​റാ​ണെ​ന്നും ച​ർ​ച്ച അ​നു​വ​ദി​ക്ക​ണ​മെ​ന്നും യുഡിഎ​ഫ് ലീ​ഡ​ർ ഷി​ബു വാ​ല​പ്പ​ൻ ആ​വ​ശ്യപ്പെ​ട്ടു. ച​ർ​ച്ച അ​നു​വ​ദി​ക്കാ​മെ​ന്ന് അ​ധ്യ​ക്ഷ ആ​ലീ​സ് ഷി​ബു അ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി എ​ഴു​ന്നേ​റ്റു.

ക്രി​മറ്റോ​റി​യം വി​ഷ​യ​ത്തി​ൽ ആ​ത്മാ​ർഥ​ത​യു​ണ്ടെ​ങ്കി​ൽ ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​ക​ണ​മെ​ന്നും വി.​ഒ. പൈ​ല​പ്പ​ൻ, ബി​ജു എ​സ് ചി​റ​യ​ത്ത്, എം.എം. അ​നി​ൽ​കു​മാ​ർ, ദി​പു ദി​നേ​ശ് വ​ൽ​സ​ൻ ച​മ്പ​ക്ക​ര, ജോ​ജി കാ​ട്ടാ​ള​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. ഇ​തോ​ടെ അ​ജ​ൻഡ​ക​ൾ വാ​യി​ച്ച് അം​ഗീ​ക​രി​ച്ച് കൗ​ൺ​സി​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ 15 സ്ഥ​ല​ങ്ങ​ളി​ൽ മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

31-ാംവാ​ർ​ഡി​ലെ അ​ട്ടാത്തോട് റോ​ഡി​ലെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പ്‌ലൈനു​ക​ൾ മാ​റ്റി പു​തി​യ​തു സ്ഥാ​പി​ക്കു​വാ​നു​ള്ള 5.70 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​​ത്തി ന​ഗ​ര​സ​ഭ​യു​ടെ അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ടി​യ​ന്തര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻഡ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ വാ​ട​കകു​ടി​ശി​ക ഇ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ക്കാ​നു​ള്ള 3.5 ല​ക്ഷം രൂ​പ ഒ​ഴി​വാ​ക്കി ന​ൽ​ക​ണ​മെ​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ കു​ടി​ശി​ക ഒ​ഴി​വാ​ക്കി ന​ൽ​കാ​നും തു​ട​ർ​ന്ന് വാ​ട​ക ര​ഹി​ത​മാ​യി പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ന് ഇ​വി​ടെ റൂം ​അ​നു​വ​ദി​ക്കാ​നും കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​എ​ൻ. കൃ​ഷ്ണ​ൻനാ​യ​രു​ടെയും മു​ൻ കൗ​ൺ​സി​ല​ർ സ​ര​സ്വ​തി സു​ബ്ര​ന്‍റെയും നി​ര്യാ​ണ​ത്തി​ൽ കൗ​ൺ​സി​ൽ അ​നു​ശോ​ചി​ച്ചു.