മ​ത്സ്യ ക​ർ​ഷ​ക ഉ​ത്പാ​ദ​ക ക​മ്പ​നി​ "ബ്ലൂ ​പേ​ൾ' ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 2, 2024 4:55 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ബാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ന്ദ്ര മ​ത്സ്യ സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ സ്ഥാ​പ​നം ആ​രം​ഭി​ച്ചു. ഐ​സി​എ​ആ​ർ - സി​ഫ്ടി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​ൽ മ​ത്സ്യ ക​ർ​ഷ​ക ഉ​ത്പാ​ദ​ക ക​മ്പ​നി​യാ​യ ബ്ലൂ ​പേ​ൾ ഇ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ൽ വെ​ച്ച് കേ​ന്ദ്ര ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര, ന്യൂ​ന​പ​ക്ഷ​കാ​ര്യ വ​കു​പ്പു​ക​ളു​ടെ സ​ഹ​മ​ന്ത്രി​യാ​യ ജോ​ർ​ജ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട മ​ത്സ്യ​ക​ർ​ഷ​ക​രു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഒ​രു സം​രം​ഭ​മാ​ണ് മ​ത്സ്യ​ക​ർ​ഷ​ക ഉ​ത്പാ​ദ​ക ക​മ്പ​നി. കൂ​ട് മ​ത്സ്യ​കൃ​ഷി​ക്കാ​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യും മ​റ്റ് അ​നു​ബ​ന്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശാ​ക്തീ​ക​രി​ക്കാ​നും ഈ ​ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്നത്.

കൊ​ടു​ങ്ങ​ല്ലൂ​ർ മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​എ​സ്. ദി​നി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. സി​ഫ്റ്റി​ലെ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റും പ്രോ​ജ​ക്ട് ലീ​ഡ​റു​മാ​യ ഡോ. ​എ​സ്. ആ​ശാ​ല​ത, ഐ​സി എ ​ആ​ർ- സി​ഫ്ട് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ർ​ജ് നൈ​നാ​ൻ, ന​ബാ​ർ​ഡ് ഡി​ഡി​എം സെ​ബി​ൻ ആ​ന്‍റ​ണി, ഡോ. ​ഗ്രി​ൻ​സ​ൺ ജോ​ർ​ജ്, കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​എ​സ്. സ​ജീ​വ​ൻ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഒ.​എ​ൻ. ജ​യ​ദേ​വ​ൻ, ബ്ലൂ ​പേ​ൾ ഫി​ഷ് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ഡ​യ​റ​ക്ട​ർ കെ.​എ​സ്. ശി​വ​റാം ത​ട​ങ്ങി​യ​ർ പ്ര​സം​ഗി​ച്ചു.