80-ാം ജ​ന്മ​ദി​ന​ത്തിൽ വീ​ടു നി​ർ​മി​ച്ച് ന​ൽ​കി കൗ​ൺ​സി​ല​ർ റോ​സി ലാ​സ​ർ
Saturday, November 2, 2024 4:55 AM IST
ചാ​ല​ക്കു​ടി: പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ സു​വ​ർണ ജൂ​ബി​ലി​യും, 80-ാം ജ​ന്മ​ദി​നാ​ഘോ​ഷ​വും പ്രമാണിച്ച് നി​ർ​ധ​ന കു​ടു​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചുന​ൽ​കി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ റോ​സി ലാ​സ​ർ. സ്വ​ർ​ണാ​ഭ​ര​ണം വി​റ്റുകി​ട്ടി​യ എട്ടു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർധ​ന കു​ടു​ബ​ത്തി​ന് റോ​സി ലാ​സ​ർ വീ​ട് നി​ർ​മി​ച്ചുന​ൽ​കി​യ​ത്.

ആ​ഘോ​ഷപ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂക്കാ​ട​ൻ വീ​ടി​ന്‍റെ താ​ക്കോ​ൽദാ​ന ​ക​ർ​മം നി​ർ​വ​ഹി​ച്ചു. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ്, രൂ​പ​ത വി​കാ​രി ജ​ന​റാ​ൾമാ​രാ​യ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ, മോ​ൺ. ജോ​ളി വ​ട​ക്ക​ൻ, ചാ​ല​ക്കു​ടി ഫോ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ, ഫാ. ​ലൈ​ജു എ​ല​ഞ്ഞി​ക്ക​ൽ, റ​വ. ഡോ. ​വ​ർ​ഗീ​സ് ക​ള പ​റ​മ്പ​ത്ത്, സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ ഐ​റി​ൻ, മു​ൻ എം​എ​ൽഎ ​എ.​കെ.​ ച​ന്ദ്ര​ൻ, അ​ഡ്വ. കെ.​ബി. സു​നി​ൽ​കു​മാ​ർ, വി.​ഒ. പൈ​ല​പ്പ​ൻ, സി.എ​സ്. സു​രേ​ഷ്, അ​ഡ്വ. ജോ​സ​ഫ് അ​റ​ങ്ങാ​ശേ​രി, അ​ഡ്വ. ബി​ജു എ​സ് ചി​റ​യ​ത്ത്, പോ​ൾ​സ​ൺ ലാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.