ഒളരിക്കര ലിറ്റിൽഫ്ലവർ
ദേവാലയം
വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്തതിരുനാളിന്റെ കൊടിയേറ്റംവികാരി ഫാ. ജോയ് ചിറ്റിലപ്പിള്ളി നിർവഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ പേരാമംഗലം, കൈക്കാരൻമാരായ ഷൈജൻ ചക്കാലയ്ക്കൽ, ജസ്റ്റിൻ ചെമ്മണ്ണൂർ, എൽവിൻ സി. ആന്റണി, ജനറൽ കണ്‍വിനർ വിജോ കിഴക്കൂടൻ, അനീഷ് കെ. ബ്രഹ്മകുളം, കെ.ടി. ഫ്രാൻസിസ്, ഐവിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
എറവ് സെന്റ് തെരേസാസ്
കപ്പൽപ്പള്ളി
സകലവിശുദ്ധരുടെ തിരുനാൾ ആഘോഷിച്ചു.
വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ സെബാസ്ത്യാനോസ് എന്നിവരുടെ തിരുനാളിനു മുന്നോടിയായി നവവാര വെള്ളിയാഴ്ച ആചരണവും തുടങ്ങി.
അടിമസമർപ്പണം, തിരിപ്രദക്ഷിണം, ലദീഞ്ഞ്, നൊവേന, ആശീർവാദം എന്നിവയുണ്ടായിരുന്നു. തിരുക്കർമങ്ങൾക്ക് വികാരി ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യകാർമികത്വംവഹിച്ചു.
വടക്കേ കാരമുക്ക് സെന്റ്
ആന്റണീസ് പള്ളി
വിശുദ്ധ അന്തോണിസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്കും തിരുകർമങ്ങൾക്കുംശേഷം ഇവക വികാരി ഫാ. പ്രതീഷ് കല്ലറക്കൽ കൊടിയേറ്റം നിർവഹിച്ചു.
ഇതിനോടനുബന്ധിച്ച് 10 കിലോ അരിവീതം എഴുപതോളം കുടുംബങ്ങൾക്ക് തിരുനാൾ സമ്മാനമായിനൽകി. എട്ടു മുതല്‍ 11 വരെയാണ് തിരുനാൾ. ജനറൽ കൺവീനർ ടി.പി. സണ്ണി, ജോ. കൺവീനർ സി.എ. ആൻസൺ, കൈക്കാരന്മാരായ ജോർജ് താണിക്കൽ കോടങ്കണ്ടത്ത്, ആന്റണി പൊൻമാണി, ലിജോ പള്ളിക്കുന്നത്ത് എന്നിവർ നേതൃത്വംനൽകി.
ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളി
സംയുക്ത തിരുനാളിന് കൊടിയേറി. പാലാഴി ഇടവക വികാരി ഫാ. സലീഷ് അറങ്ങാശേരി കൊടിയേറ്റം നിര്‍വഹിച്ചു.
9, 10, 11 തിയതികളിലാണ് തിരുനാള്‍.