ക്ഷേ​ത്ര​പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ സ്മ​ര​ണ​യി​ൽ ഗു​രു​വാ​യൂ​ർ
Saturday, November 2, 2024 4:55 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ 93-ാം വാ​ർ​ഷി​ക​വേ​ള​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ള്‌ ന​ട​ന്നു.

ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ.​കെ.​ജി. ക​വാ​ട​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്തൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണം എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ത്രം വ​ള​പ്പി​ലെ സ​ത്യ​ഗ്ര​ഹ സ്മാ​ര​ക​സ്തൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് നാ​രാ​യ​ണീ​യം ഹാ​ളി​ൽ​ന​ട​ന്ന ദേ​ശീ​യ സെ​മി​നാ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി, കേ​ര​ള കോ​ൺ​ഗ്ര​സ് - എം, ​ക്ഷേ​ത്ര പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ സ്മാ​ര​ക​സ​മി​തി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും സ​ത്യ​ഗ്ര​ഹ സ്മാ​ര​ക സ്തൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. മു​ൻ എം.​പി. ടി.​എ​ൻ. പ്ര​താ​പ​ൻ, സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സ​രാ​ജ്, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് കെ.​പി. ഉ​ദ​യ​ൻ, അ​ര​വി​ന്ദ​ൻ പ​ല്ല​ത്ത്, ഡോ.​എ. ഹ​രി​നാ​രാ​യ​ണ​ൻ, ഷാ​ജു പു​തൂ​ർ, ആ​ർ. ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.